വെളിപാട്
രചന : സ്മിത സൈലേഷ് ✍ ഏഴാമത്തെ കല്പടവിൽവെച്ച് എനിക്ക് പ്രണയത്തിന്റെവെളിപാടുണ്ടായിതുടർന്നങ്ങോട്ട്കൽപ്പടവുകളുണ്ടായിരുന്നില്ലഅനന്തശൂന്യതഎന്റെ മുടിയിഴകൾനീലയാമ്പൽ പൂക്കളുടെവേരുകളായി..എനിക്ക് ചുറ്റുംഅസ്തമയങ്ങൾതളം കെട്ടി കിടന്നുഞാൻ കവിത പോലെവിഷാദപൂർണ്ണമായപൂക്കളെ വിടർത്തിഎന്റെ എല്ലാ പ്രാണരന്ധ്രങ്ങളിലുംകാട്ടുവേനൽ മണമുള്ളകവിതകൾ പൊടിച്ചുഎന്റെ സ്ഥലകാലങ്ങളെല്ലാംജലരാശിയിലേക്കു ചേക്കേറിഞാൻ ജലോപരിതലത്തിൽപടർന്നു പന്തലിച്ചു കിടന്നു..എന്റെ കണ്ണിൽജീവിച്ചിരുന്നപ്പോഴെന്നപോലെചുവന്ന പൂക്കളുടെസ്വപ്നത്തിന്റെ പൊടിപുരണ്ടുഞാൻ ജീവനുള്ളവളെപ്പോലെ…
