ഇന്നാണ് മുഖ്യം….
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ ജീവിത ഗ്രന്ഥം തുറന്നേടുകൾമറിച്ചപ്പോൾപാഴ്ദിനമാണനേക നാളുകൾപതിരുകൾ,പാതിയും ജീവിക്കാതെമറന്നതാണെങ്കിലുംതിരികെപ്പിടിക്കുവാൻകഴിയില്ലല്ലോ കാലം….!ഓർക്കുക,ഒന്നേയുള്ളൂജന്മമീ മണ്ണിൽ വീണ്ടുംപാർക്കുവാൻ വരാമെന്ന്കരുതേണ്ടാരും വ്യർത്ഥം.നോക്കുകുത്തികളായിനിൽപ്പുനാം പലപ്പോഴുംനേർക്കുനേർ ജീവിതത്തെകൺമുന്നിൽ കാണുമ്പോഴും…..ഇന്നിനി കഴിയാത്തതൊക്കെയുംനാളെച്ചെയ്യാം,എന്നതാണെന്നത്തേയുംവികാര വിചാരങ്ങൾഇന്ന് മാത്രമേയുള്ളുയാഥാർഥ്യം, നമ്മൾനാളെഉണ്ടാവുമെന്നേകാലംഉറപ്പു നൽകുന്നില്ല……ഇന്നിനെ മാത്രം നമ്പിജീവിച്ചുനോക്കൂ വേഗം,നാളെകളുണ്ടായേക്കാംഉണ്ടായില്ലെന്നും വരാം…..
