Category: പ്രവാസി

വന്നിതാ വീണ്ടും

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ ഒരിക്കലെന്നോ, യെന്നിലുണ്ടായിരുന്നാഞാനതിലേ നടന്നുപോയിരുന്നൊരാമാനസമെന്നിൽ നിറഞ്ഞുകവിഞ്ഞതാംനീലഹരിതപ്പടവും സുഗന്ധവുംഞാനറിയാതേ കാടുകയറുന്നേരംഎന്നെവിട്ടെങ്ങോ എങ്ങിനെയെങ്ങോ പോയിഇന്നിതാഞാ,നൊരുപകൽക്കിനാവിലുപായലുപൂത്ത പടവിൽക്കയറവേവലംചുറ്റിയ പഴയപരിസരംഹൃദയംനീരാടിയ ക്ഷേത്രക്കുളവുംഅന്നെൻ്റെ ലോകത്തിലുണ്ടായിരുന്നവർഇന്നെൻ്റെ ഹൃദയത്തിൽ പായലുപോലെനിങ്ങളും നിങ്ങടെ ലോകങ്ങളും പോയിഞാനെൻ്റെലോകങ്ങൾ മാറിമാറിപ്പോകെഒന്നും മനപ്പൂർവ്വമായിരുന്നതല്ലമാറിമറിയുന്നെൻമാനസമേ സാക്ഷിഹൃദയപടവിലെ പായലു മാറ്റിഹരിതലോകത്തിലേക്കാണ്ടിറങ്ങുവാൻഹൃദയകോവിലിലെ,യെന്മഹാമായേപായൽക്കുളത്തിൽ മുങ്ങിനീർന്നിട്ടിന്നു ഞാൻഅവിടുത്തെ മുന്നിൽ കൂപ്പു,ന്നഞ്ജലികൾപരതിക്കൊണ്ടൊരു…

യുക്മ കേരളപ്പൂരം വള്ളംകളിക്ക് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ശ്രീകുമാർ ഉണ്ണിത്താൻ ✍ ഇംഗ്ലണ്ടിലെ മലയാളീ അസോസിയേഷനുകളുടെ കേന്ദ്ര സംഘടനായ യുക്മയുടെ ഏഴാമത് കേരള പൂരവും ഓണാഘാഷവും ,വള്ളം കളിയും വളരെ പ്രൗഡഗംഭീരമായി നടന്നു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ചീഫ് ഗസ്റ്റ് ആയി പങ്കെടുത്ത പരിപാടി കേരള തനിമ നിറഞ്ഞു…

ഓർമ്മപ്പൂക്കൾ❤❤

രചന : ജോസഫ് മഞ്ഞപ്ര ✍ (1)ഓർക്കുന്നു ഞാനെന്റെ ബാല്യം.ആശാൻ പള്ളിക്കൂടത്തിലെ മണലും,അതിൽ “അ “എന്നെഴുതുമ്പോൾ നോവുന്ന വിരലും,തെറ്റുമ്പോൾ ചെവിയിൽ പിടിച്ചുലക്കുന്നഗുരുനാഥനെയും,നിലത്തെഴുതു പഠിച്ചു കഴിഞ്ഞുഅമ്മയുണ്ടാക്കിയ പാച്ചോറുമുണ്ട് (അരിയും, തേങ്ങയും, ശർക്കരയും ചേർത്തുണ്ടാക്കുന്നത്ത് )ഗുരുനാഥനു ദക്ഷിണയും കൊടുത്താ കാൽക്കൽ പ്രണാമം ചെയതതുമോർക്കുന്നു ഞാൻ…

ശേഷിപ്പു

രചന : അഷ്റഫ് കാളത്തോട് ✍ The Remnant (ശേഷിപ്പു) എന്ന സാറ്റയർ കവിതയുടെ മലയാള പരിഭാഷ ലോകം തീയിൽ മുങ്ങി,ആകാശം ചാരമായി വീണു.മനുഷ്യരുടെ കരച്ചിൽ ഇല്ലാതായിചരിത്രത്തിന്റെ അവസാന രംഗം മാത്രം.ശൂന്യമായ തെരുവുകളിൽ പതാകകൾ ചിതറി,രാജധാനികൾ എല്ലാം അഗ്നിയുടെ ശ്മശാനങ്ങൾ.അവിടെ നടന്നുവന്നത്രണ്ടു…

ജലത്തെ അളക്കുംപോലെ

രചന : സ്മിത സി✍ വേദനയിൽ വിങ്ങുമ്പോൾതിരമാലകളെ പറത്തിവിട്ട്കണ്ണീരിനെ മായ്ക്കുന്ന വിദ്യചിലർക്കറിയാം,കടലിനെന്ന പോലെ.കുളത്തിലെ ജലം പോലെകെട്ടിക്കിടക്കുന്ന ചിലരുണ്ട്സ്നേഹത്താൽ ദുർബലരായിഒഴുകാതെ ഒപ്പമിരിക്കുന്നവർവെറുപ്പിൽ നിന്നോടിയോടികൊടുമുടിയേറി നിന്ന്മഴപ്പാച്ചിലിൽ ചാടി മരിക്കാൻപുറപ്പെടുന്ന ചിലരുണ്ട്സ്നേഹത്തിൻ്റെ മഞ്ഞുമഴഅവരുടേതുകൂടിയാണെന്നറിഞ്ഞ്പറയാതിരുന്ന നോവിനെനനഞ്ഞു നിൽക്കുന്നവരുണ്ട്ചാറ്റൽ മഴപോൽ തലോടിയിട്ട്പുൽത്തുമ്പിൽ ഓർമ്മകളെവിതറിയിട്ടു പോന്നവരുണ്ട്ചിരിക്കുന്ന വെയിലിന് മീതെചന്നം പിന്നം…

ഡോ. ഷൈനി രാജു ഫൊക്കാന വിമെൻസ് ഫോറം ചെയർ ആയി മത്സരിക്കുന്നു.

ഷിജിമോൻ മാത്യു (മഞ്ച് സെക്രട്ടറി ) ✍ ന്യൂ ജേഴ്‌സി :. ന്യൂ ജേഴ്‌സിയിലെ പ്രമുഖ മലയാളീ സംഘടനയായ മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ (മഞ്ച്) മുൻ പ്രസിഡന്റ് ഡോ. ഷൈനി രാജുവിനെ ഫൊക്കാനയുടെ 2026 -2028 ലെ ഭരണസമിതിയിൽ…

തണലിറക്കങ്ങൾ.

രചന : ബിനു. ആർ. ✍️ കെട്ടുപിണഞ്ഞ നൂലാമാലകൾപോൽചന്തമില്ലാചിന്തകൾ ഉള്ളിൽ കനക്കവെഹരിതനിറങ്ങൾ മനസ്സിൽ പുൽകിപ്പരക്കവേതണലിറക്കങ്ങൾ നിഴൽ ചിത്രങ്ങളാകുന്നു.സാമവേദം തോന്ന്യാസമായ് മലീമസ-പ്പെടുമ്പോൾ സാഗരനീലിമയിൽ തിരകൾക്കുചാരുതയേറുമ്പോൾ കാറ്റിൻകിന്നാരങ്ങൾമുരൾച്ചകളായീടവേ,ചിതലരിക്കാത്തകാരിരുമ്പിൻ ദൃഢത കാല്പനികമാകുന്നു.നീയുംഞാനും തണലിറക്കങ്ങളിൽനടനമാടീടവേ,നനഞ്ഞമണ്ണിൽ നിറഞ്ഞകനവുകളുണരുന്നു,നിഴലനക്കങ്ങളിൽഉറുമ്പുകൾ നുരയുന്നു,വേർപ്പിൻകണങ്ങളിൽ മഴനീർ നിറയുന്നു.അസ്‌തമനചെഞ്ചായങ്ങളിൽ ഗരിമപടരുമ്പോൾ അകലെകാണുംനെരിപ്പോടിൽ ജ്വലനംകൂർത്തദംഷ്ട്രങ്ങൾക്കിടയിൽനുരനുരയുമ്പോൾ കാണുന്നതെല്ലാംവെൺകനവായ്മാറുന്നു, പുലർച്ചയിൽ.

ഓണ സൂര്യൻ

രചന : അജിത്ത് റാന്നി✍ പൊന്നോണമല്ലേ പൊന്നൊളിവീശിഭൂമിക്ക് ധന്യതയേകില്ലേപൊന്നരച്ചെത്താൻ വൈകരുതേമന്നനെത്തീടും ദിനമല്ലയോ .ഉത്രാട പൂനിലാവൊന്നൊഴിഞ്ഞാലുടൻഎത്തണം മറ്റൊരു പൂനിലാവായ്മുറ്റത്തൊരുക്കിയ പൂക്കളത്തിന്നിതൾവാടാതിരിയ്ക്കാൻ കനിയണമേ .ഊഞ്ഞാൽ കയറ് ശര വേഗേ പായവേമേഘ മറവിലൊളിക്കുമെങ്കിൽഓണപ്പുടവ മറുമണം പേറാതെമങ്കമാർ പാട്ടിൽ ലയിച്ചാടീടും.തൂശനിലയാണ് മാമല സദ്യയ്ക്ക്വാട്ടമേകാതെ നീ കാത്തീടണംമാവേലിയെത്തവേ കൂട്ടത്തിൽ…

ഓണപ്പാട്ട്.

രചന : ബിനു. ആർ. ✍ ഉത്രാടം നാളിൽ തിരുവോണത്തോണിവന്നെത്തും,പമ്പാനദിക്കക്കരെനിന്നുംആറന്മുളത്തപ്പനെക്കാണാൻ ചെമ്പട്ടിൽപൊതിഞ്ഞടുത്ത വറുത്തുപ്പേരിയോടെ,ചക്കരവരട്ടിയോടെ,പൂവടയോടെ..തിത്തിത്താരാ.. തിത്തിത്തൈ..( തിരുവോണ.. )മാവേലി വന്നിട്ടോണംകൊണ്ടിട്ട് മടങ്ങിപ്പോകാൻ നേരംഉത്രട്ടാതിയിലെ വള്ളംകളികാണാൻമനസ്സിലോരുമോഹമുദിച്ചപ്പോൾ,തിത്തിത്താരാ.. തിത്തിത്തൈ..(തിരുവോണ.. )തിരുവോണം കണ്ടിട്ട് മടങ്ങണമെന്ന്വാമനന്റെ ചൊല്ലുകേട്ടുതിരുവാറന്മുളത്തപ്പനോടു കെഞ്ചിക്കേണു,..തമ്പുരാൻചൊല്ലിയ ചൊല്ലുകേട്ട്മാവേലിമന്നൻ സന്തോഷം കൊണ്ട്തിത്തിത്താരാ തിത്തിത്തൈ തിത്തൈതിത്തൈ തകതോം….(തിരുവോണ… )…

ഓർമ്മയിലെ ഓണം

രചന : സുജ പോൾസൺ ✍️ കൊല്ലം തോറും ഓണം വരുമ്പോൾബാല്യസ്മരണകൾ ഓടിയെത്തുമെന്റെ ഉള്ളിൽപഞ്ഞമാസം കഴിയുമ്പോൾ ഓണം എത്തുമല്ലോഎന്നുള്ള ചിന്ത എൻ മനസ്സിൽതുടികൊട്ടും പാട്ടുമായിവരുമല്ലോ നല്ലൊരോണം.കാറും, കോളും എല്ലാം നീങ്ങിയോരകാശം തെളിഞ്ഞുംപൂങ്കാ വനങ്ങൾ പുഷ്പകിരീടം ചൂടിയും,നിൽക്കുന്ന കാഴ്ച കാണ്മാൻ എന്ത് ചന്തം..അന്നൊരിക്കൽ…