Month: September 2026

നിറങ്ങൾ…

രചന : ശ്രീകുമാർ കൈമുക്ക് ✍️ പ്രഭാതം കണ്ണുതുറക്കുംമുമ്പേഭൂമി ഏതോ ചിത്രം വരച്ചുതുടങ്ങിയിരുന്നു;തൂലികയില്ലാത്തൊരു കൈയുടെ വിരലറ്റത്ത്കാലം നിശ്ശബ്ദമായി ചായം കലക്കി.പൂവിനറിയില്ല,താനെന്തിനിത്ര മനോഹരമെന്ന്;ശലഭത്തിനുമറിയില്ല,ഏതു വസന്തമാണ് ചിറകിൽ ഒപ്പിട്ടതെന്ന്.മരങ്ങൾക്കിടയിലൂടെ നടന്ന കാറ്റിന്സ്വന്തമായൊരു മുഖമുണ്ടായിരുന്നില്ല—എങ്കിലും തൊട്ടുപോയ ഇലകളിലെല്ലാംഅതിന്റെ വരവിന്റെ അടയാളമുണ്ടായിരുന്നു.മനുഷ്യനും അങ്ങനെയായിരുന്നു;ചിലർ അടുത്തെത്തുമ്പോൾ വെളിച്ചമായി,ചിലർ അകന്നുപോയിട്ടും…

പൂജ്യം.

രചന : രാജൻ കൈലാസ്. ✍️ ഗ്രൂപ്പേതെന്നവൾ ചോദിച്ചു,ഗ്രൂപ്പിലില്ലെന്നു ചൊല്ലിനേൻ,പെണ്ണു പെട്ടെന്നു കോപിച്ചു….‘രക്തഗ്രൂപ്പേതെടാ പൊട്ടാ !!’പ്രേമിക്കാനും ഗ്രൂപ്പുവേണോ ?‘ഗ്രൂപ്പിലാണിപ്പോഴൊക്കെയും..ലാഭനഷ്ടക്കണക്കില്ല,ബാലൻസ് ഷീറ്റൊരു പൂജ്യമാം!’ഗ്രൂപ്പു ഗ്രൂപ്പായി പ്രേമിക്കുംഗ്രൂപ്പിനെ ഗ്രൂപ്പ് പ്രേമിക്കുംപ്രേമത്തെ ഗ്രൂപ്പിലാക്കുമ്പോൾഒന്നു പോയാലഞ്ചുവേറെ !ഒരു ഗ്രൂപ്പിലെയേവർക്കുംരക്ത ഗ്രൂപ്പൊന്നു തന്നെയാം.എല്ലാവരും പോസിറ്റീവായ്കാണ്മതത്രേ രസം സുഖം!പോസിറ്റീവാം ഗ്രൂപ്പിലെങ്ങാൻനെഗറ്റീവൊരാളെത്തിയാൽപ്രേമവും…

🇮🇳🇮🇳1962 സെപ്റ്റംബർ 08- ധോല കൈയേറ്റവും യുദ്ധത്തിന്റെ ആരംഭവും 🇮🇳🇮🇳🇮🇳

രചന : സജീവ് ഓയൂർ ✍️ 1962 സെപ്റ്റംബർ 8 ഇന്ത്യൻ ചരിത്രത്തിൽ ഒരു യുദ്ധത്തിന്റെ ആരംഭം മാത്രമല്ല, ഒരു രാഷ്ട്രത്തിന്റെ തന്ത്രപരമായ നിഷ്കളങ്കത തകർന്നടിഞ്ഞ ദിവസം കൂടിയായിരുന്നു. ഔദ്യോഗികമായി 1962 ഒക്ടോബർ 20ന് ആണ് ഇന്ത്യ-ചൈന യുദ്ധം പൊട്ടിപ്പുറപ്പെട്ടതെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും,…

ഉച്ചവെയിൽ

രചന : രവനീഷ് രാമൻ ✍️ ഉച്ചവെയിൽ കത്തുമ്പോൾതണലുകൾ പോലുംനിഴൽ തേടുന്നു.വഴിയരികിലെ മണ്ണിൽവിയർപ്പു വീഴുമ്പോൾജീവിതം വിത്താകുന്നു.തലയിൽ സൂര്യൻ,കാലിൽ കനൽ,നെഞ്ചിൽ സ്വപ്നം—അവൻ നടന്നുകൊണ്ടിരുന്നു,ഒരു തണലിനല്ല,ഒരു നാളെയ്ക്കായി.ചുട്ടുപൊള്ളുന്ന വഴികൾപിന്നിലാകുമ്പോഴുംകാലടിപ്പാടുകൾ മാത്രംമുന്നോട്ട് വിളിച്ചു.വെയിലിന് അറിയില്ലതണലിന്റെ വില;നടന്നവനേ അറിയൂ—ഒരു തുള്ളി കാറ്റുംഎത്ര വലിയ ആശ്വാസമെന്ന്.ഒടുവിൽ സന്ധ്യ വന്നപ്പോൾഅവൻ…

അക്വേറിയത്തിലെ അലങ്കാര മത്സ്യം

രചന : സന്തോഷ് കുമാർ ശ്രാവണം ✍️ മരണത്തിനും, ജീവനത്തിനുമിടയിൽഅയാൾ കിടക്കുകയായിരുന്നു…സ്ഫടിക ഭരണിക്കകത്തു കിടക്കുന്നഅലങ്കാര മത്സ്യത്തെ പോലെ!ഒരു വ്യത്യാസം, മത്സ്യം ചലിക്കുന്നു,അയാൾ കിടക്കുന്നു!കാഴ്ച കാണാൻഐ സി യു വിനുവെളിയിൽഗ്ലാസ്സിലൂടെ നോക്കിഅയാളുടെ മക്കളുംചെറുമക്കളും!അക്വേറിയത്തിലെ –അലങ്കാര മത്സ്യത്തെ,അതിൻ്റെ സൗന്ദര്യം,ആസ്വദിക്കാനേ പറ്റൂ!സ്പർശിക്കാനാവില്ലല്ലോ !യഥാസ്തു, അയാളും!സ്ഫടിക ഭരണിക്കകത്തെ…

ഇഷ്ടനിലാവ്

രചന : രാജേഷ് പി ആർ ✍️ ഇഷ്ടനിലാവ്സമ്മോഹനത്തിൽഉദിച്ച നിലാവ്,പതിവായിഎന്റെ ജീവിതനദിയെപുണരുന്നുണ്ട്.രാത്രിയെന്നോ പകലെന്നോവ്യത്യാസമില്ലാതെ,മനസ്സിൽ കുടിപാർക്കുംനേരങ്ങളിൽഇടയ്ക്കിടെകണ്ണുകൾ വിടർത്തിചിരിക്കും.എന്റെ മലർവാടിയിലെപൂക്കളിൽ പുഞ്ചിരിയായി,സജലമിഴിയാഴമായിഇഷ്ടനിലാവ് മിഴിവാകുന്നുണ്ട്.വയലും ആറുകളുംമനസ്സിൽ നിറച്ചാണ്,കപടകോപത്തിൽഇഷ്ടനിലാവ്.എന്നെ നുള്ളി നോവിക്കുന്നത്,എന്റെ വിഷാദം കാണാൻ.എന്റെ ചിന്തകളെ കീഴടക്കിശാഖകളിലെഅക്ഷരത്തളിരുകളെതഴുകി തലോടിനിലാവിനു പറ്റിയആശയങ്ങൾ വളർത്തി,എന്നിൽ മധുരവസന്തങ്ങൾരചിക്കുന്നുണ്ട്.എന്റെ വീടിനെചൂഴ്ന്നും,വിശ്രമനേരങ്ങളിൽമാറിൽ ചിത്രം വരച്ചും,സർഗ്ഗലോകത്തെതൊട്ടുണർത്തിശരീരത്തിന്റെഓരോ…

എത്ര പെട്ടെന്നാണ് ചില മനുഷ്യർ

രചന : സെറ എലിസബത്ത് ✍️ എത്ര പെട്ടെന്നാണ് ചില മനുഷ്യർവെറും വാക്കുകൾ കൊണ്ട്മറ്റൊരാളുടെ ആത്മാഭിമാനത്തെതകർത്തെറിയുന്നത്.ഒരിക്കൽ സ്നേഹിച്ചിരുന്നുവെന്നഒരു ചെറിയ പരിഗണന പോലും ബാക്കിവയ്ക്കാതെ,ഒരുമിച്ച് പങ്കിട്ട നിമിഷങ്ങൾക്കുംപറഞ്ഞ വാക്കുകൾക്കുംയാതൊരു വിലയും കൊടുക്കാതെഅവർ ചില വാക്കുകൾ എറിഞ്ഞിടും—ശബ്ദമില്ലാതെ ഒരാളെ അകത്തുനിന്ന്തകർക്കാൻ കഴിയുന്ന വാക്കുകൾ.നമ്മൾ ഒരിക്കൽ…

മണ്ണിലെ പുഴുക്കൾ (ഗദ്യകവിത)

രചന : ബദറുദീൻ പികെ. ✍️ ഒരുകാലത്ത് മനുഷ്യൻമണ്ണിനോട് സംസാരിച്ചാണ് ജീവിച്ചിരുന്നത്.​പുലരിയിൽ മണ്ണിൽ പാദമൂന്നി,വിയർപ്പുകൊണ്ട് അതിന്റെ നെഞ്ചിൽ വിത്തെറിഞ്ഞ്,സന്ധ്യയിൽ മണ്ണിന്റെ ഗന്ധമുള്ള കൈകളുമായിഅവൻ തൻ കുടിലിലേക്ക് മടങ്ങിയിരുന്നു.​അന്ന് വീടുകൾ കൊട്ടാരങ്ങളായിരുന്നില്ല,വസ്ത്രങ്ങൾ അഹങ്കാരത്തിന്റെ പ്രദർശനങ്ങളായിരുന്നില്ല,ഭക്ഷണത്തിന് കൃത്രിമത്തിന്റെ മണവുമുണ്ടായിരുന്നില്ല.​എന്നിട്ടും,അവന്റെ ചെറിയ പുഞ്ചിരിക്ക്ഇന്ന് പണിതുയർത്തിയ സാമ്രാജ്യങ്ങളേക്കാൾ…

കഥ രാഘവീയം

രചന : ആർ. രഘുചന്ദ്രൻ. ✍️ കുറെ വർഷങ്ങൾക്ക് മുൻപാണ്. കോളേജിൽ പഠിക്കുന്ന കാലം. ഇംഗ്ലീഷ് നമുക്ക് ബാലികേറാമലയായിരുന്നു. സ്കൂൾ കാലം മുഴുവൻ മലയാളം മീഡിയത്തിലായിരുന്നതിനാൽ അതിന്റെ അപര്യാപ്തത നന്നായി അനുഭവപ്പെട്ടിരുന്നു. അതുകൊണ്ടാണ് വീട്ടിൽ നിന്ന് കുറച്ച് ദൂരെ ഒരു സ്പെഷ്യൽ…

🧡 പൂരക്കളി🧡

രചന : രജിത. എൻ.കെ. ✍️ കാമദേവന്റെ പുനർജ്ജനിക്കുവേണ്ടി പതിനെട്ടു കന്യകമാർ കളിച്ച കളിയാണ് പൂരക്കളി.പൂവാളി, പൂർണ്ണാ ഹരി തുടങ്ങിയ ഏഴു രാഗത്തിൽ കളിച്ചതാണ് ആദ്യത്തെ സമ്പൂർണ്ണ ശ്രുതി.” നാരായണ… നാരായണ വാസുദേവാ കൈതൊഴുന്നേൻ’എന്നു തുടങ്ങി” നാരായണ നമനമാഹരി വാസുദേവ വാകളിപ്പാൻ’പേരായിരമുള്ളവനെ…