ഹരിതം

രചന : കെ.ആർ.സുരേന്ദ്രൻ✍. ഈ വാതിൽനിന്നിലേക്ക്‌ തുറക്കുന്നു.നിന്നിലേക്ക് മാത്രം തുറക്കുന്നു.നിന്റെ ഹരിതനിബിഡതയിലേക്ക്.നിന്റെ ഹരിതമനോഹാരിതയിലേക്ക്.നിന്റെ ശീതളിതമയിലേക്ക്.നീ പകരുന്ന തണലിലേക്ക്.നിന്റെ ഇലകളിൽകാറ്റുപിടിയ്ക്കുമ്പോൾ പരിസരങ്ങൾക്കായിനീ പകരുന്നപുളകങ്ങളിലേയ്ക്ക്. നിന്റെ ഇലച്ചാർത്തുകൾഅരിപ്പയിലൂടെന്ന പോലെകടത്തി വിടുന്നസൂര്യന്റെ സൗമ്യതയിലേയ്ക്ക്.നിന്നിൽ ചിറകിട്ടടിച്ച്പാറിനടക്കുന്ന പക്ഷികൾ,ചിത്രശലഭങ്ങൾ, തുമ്പികൾ.നിന്റെ ശിഖരങ്ങളിൽഊയ്യലാടുന്ന പക്ഷികൾ.പക്ഷികൾ സംഗീതംപൊഴിക്കുയ്ക്കുമ്പോൾ,നിന്റെ അജ്ഞാത താവളങ്ങളിൽ നിന്ന്അകമ്പടി…

പെറ്റമ്മയുടെ വേദന

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍. പയോധരംപോലെഉറവയുള്ളിൽപേറുവാനുള്ളോരൊരുക്കവുമായിപ്രകാശമേറുന്ന യോനീഗാത്രങ്ങൾപ്രാണനേ പുറന്തള്ളാനായുള്ളധ്വരം. പുളയുന്നു പീഢയാലാർത്തചിത്തംപ്രണാദമോടെ പരിഭ്രമിച്ചേറെയേറെപവനൻ്റെ പാച്ചിലാലുള്ളുന്തിനാലെപലവുരു പേശികളകലുവാനായി. പെറുമ്പറയിടനെഞ്ചിലാഞ്ഞ് കൊട്ടിപ്രഹരമേറ്റപോൽ പിടഞ്ഞ് പിടഞ്ഞ്പാടുപെടുന്നോരുയബലകളന്ത്യംപിറവിയേകുവാനതിബലയായി. പൊന്നു പോലുള്ള പിള്ളയെയങ്ങുപെറ്റുവളർത്തുവാനതിദൃഢയായിപത്തുമാസം ചുമന്നുള്ളിലർത്ഥമായിപരിപാലിച്ചീടുന്ന പോരിമയായവൾ. പാലമൃതൂട്ടുവാൻ മാറിലാത്മാർഥംപയോധരമേറെ ഉറവകളായൂറിപാവനമായൊരു പീവരത്താലെപ്രിയമോടേകുന്നു അർഭകനായി. പുഴയൊഴുകുന്നപോലാർദ്രമായിപ്രതിബന്ധമില്ലാതൊഴുകിയൊഴുകിപാട്ട്…

ദൈവത്തിന്റെ സിബിൽ-സ്കോർ ‘

രചന : അബുകോയ കുട്ടിയാലികണ്ടി-✍. പ്രകൃതിയിൽ മനുഷ്യ പക്ഷി മൃഗാദി കളടക്കം സകലതും ഇക്കണ്ട കാലം വരെ അനുവർത്തിച്ചു പോരുന്നതും, തുടർന്ന് അനുവർത്തിക്കേണ്ടതുമായ നിയമങ്ങളൊക്കെയും,കാലഘട്ടത്തിന്റെ അനുയോജ്യതക്ക് അനുസരിച്ചുമനുഷ്യരടക്കം സകലജീവജാലങ്ങളിലും , തലമുറകളിലൂടെ സിദ്ധിക്കുന്ന വെളിപാടായിരിക്കും ഒരു പക്ഷെ.. ദൈവത്തിന്റെ പ്രകൃതി നിയമങ്ങൾ.മനുഷ്യരുടെ…

നിഴൽവീണവഴി

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍. അടഞ്ഞൊരാവാതിലിൻ പിന്നിൽഞാനുണ്ട്,നഷ്ട്ടസ്വപ്നങ്ങളെ താലോലിച്ചുകൊണ്ട്.കാലംമായ്ക്കാത്തൊരീമുറിവിൻ്റെനോവ്,ഹൃദയതന്ത്രിയിലിപ്പോഴും വിങ്ങുന്നു! ഒടുവിൽകെട്ടുപോയദീപനാളങ്ങൾ,ഇരുട്ടിൻകൂടുപോലെന്നെമൂടുന്നു.ഓർമ്മകൾവെള്ളിനൂൽപോൽനേർത്തവ,ഒരുനേരിയവിരൽത്തുമ്പാലറുത്തെറിഞ്ഞു! ചിരിയുടെമുഖംമൂടിഞാനണിഞ്ഞപ്പോൾ,ഉള്ളിൽകരഞ്ഞത് നിഴൽ മാത്രമറിഞ്ഞു.നീതന്നകനവുകൾമണ്ണടിഞ്ഞുപോയി,ഇനിയെൻ്റെലോകമീയേകാന്തതമാത്രം! വെളിച്ചമില്ലാത്തപാതയിൽതനിച്ചാക്കി,നീ നടന്നകന്നപ്പോൾ ഞാനൊരുശിലയായി.മൗനത്തിൽപൊതിഞ്ഞൊരുചോദ്യചിഹ്നം,ഉത്തരമില്ലാതാകാശത്തേക്ക് നോക്കി! മഴത്തുള്ളിപോലെൻ്റെകണ്ണീര് വീഴുമ്പോൾ,ഈമണ്ണുമെൻ്റെദുഃഖം പങ്കിടുന്നുവോ?ഒരുജന്മംമുഴുവൻകാത്തിരുന്നസ്വരം,ഇനിയൊരുതിരികെവരവില്ലെന്നതുസത്യം

പ്രഭാത ദൃശ്യങ്ങൾ

രചന : തോമസ് കാവാലം. ✍. കിഴക്കിന്റെ ശോഭപരത്തുന്നയർക്കൻവഴികാട്ടിടുന്നുവിളക്കുമായ് നമ്മെഉണർത്തുപാട്ടല്ലേകേൾക്കുന്നു മേലേകണികണ്ടുണരുംകൃഷീവലന്മാരാൽ.ഘനശ്രാമമേഘംവിതുമ്പുന്നു വിണ്ണിൽഘനീഭവിക്കുന്നുനിഹാരമായ് മണ്ണിൽമനം നൊന്തു ഭൂമിവിതുമ്പുന്നു മൂകംദിനം പിറന്നെന്നുവിളിച്ചോതി കേക.മയിൽ പക്ഷിയാടുംമലഞ്ചെരിവാകെവയൽപൂക്കൾക്കൊപ്പംവരവായ് പൂവാകകുളിർ കോരിടുന്നുകുയിൽനാദ രാഗംവികാരാർദ്രമെങ്ങുംവെയിൽവന്നു വേഗം.മനസ്സിന്റെയുള്ളിൽമധുവുള്ള സൂനംമധുര പ്രതീക്ഷകുറുകുന്നു നൂനംതമസ്സൊക്കെ മാറ്റിവിലസ്സിയ മതിയുംതഴുകുന്നഴകിൽഅലതൻ ശ്രുതിയിൽ.വിളിക്കാതെയെത്തുംവിളക്കാണ് സൂര്യൻതെളിക്കുന്നു നമ്മെനേരായ വഴിയിൽ.വിളക്കേറെ…

ബൾഗേറിയയിലെ പുരാതന ശൈത്യകാല പാരമ്പര്യമായ കുക്കേരി 🫣

രചന : ജോർജ് കക്കാട്ട് ✍. ബൾഗേറിയയിൽ, പുരുഷന്മാർ കട്ടിയുള്ള രോമ വസ്ത്രങ്ങൾ ധരിച്ച്, കഴുത്തിൽ വലിയ മണികൾ തൂക്കി ഗ്രാമങ്ങളിലൂടെ ശബ്ദത്തോടെ നടക്കുന്ന ഒരു പഴയ ആചാരമുണ്ട്.അവർ പ്രതിനിധീകരിക്കുന്ന ജീവികളെ കുക്കേരി അല്ലെങ്കിൽ ചില പ്രദേശങ്ങളിൽ ബാബുഗേരി എന്ന് വിളിക്കുന്നു,…

നിണമണിഞ്ഞതാർക്കുവേണ്ടി ?

രചന : മംഗളൻ. എസ് ✍️ ഒറ്റിക്കൊടുക്കുമെന്നറിവുണ്ടായിട്ടുംഒറ്റുകാർക്കൊപ്പമത്താഴം കഴിച്ചു നീമരക്കുരിശിൽപ്പിടയുന്നേരം തവമനസ്സിലെന്തായിരുന്നെൻ്റെ ഈശോയേ..മുൾക്കിരീടം നിൻ ശിരസ്സിലണിയിക്കേമുൾമുനയേറ്റേറ്റു നിണ മിറ്റുവീണുനെറുകെയിൽനിന്നിറ്റുവീണ നിണം നിൻനിറവാർന്ന കവിളിൽ തഴുകിപ്പോയി..ഇരുകരങ്ങൾ എതിർ ദിശയിൽ വലിച്ചുഇരുമ്പാണിയാൽ തൃക്കെെകളോ ബന്ധിച്ചുപാദങ്ങളൊന്നിച്ചൊരാണിയാൽ ബന്ധിച്ചുംപാപികൾ നിന്നെ മരക്കുരിശിലേറ്റി..ചോരയാൽ തിരുനെറ്റി ചോപ്പണിഞ്ഞപ്പോൾചോരപ്പാടാൽ സന്ധ്യാസൂര്യനായ് നിൻമുഖംചുടുനിണമിറ്റിച്ച്…

ഫൊക്കാന മിഡ് വെസ്റ്റ് റീജയൻ്റെ ആഭിമുഖ്യത്തിൽ നടന്ന വോളിബോൾ ടൂർണ്ണമെന്റ് പഞ്ചാബ് ഒന്നാം സ്ഥാനം നേടി.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ✍. ഫൊക്കാന മിഡ് വെസ്റ്റ് റീജയൻ്റെ ആഭിമുഖ്യത്തിൽ കൈരളി ലയൺസ് ക്ലബ്ബിൻ്റെ സഹകരണത്തോടു കൂടി നടത്തിയ ചിക്കാഗോ വോളിബോൾ ടൂർണ്ണമെന്റ് വൻ വിജയമായി നടത്തപ്പെട്ടു.നൈൽസിലുള്ള 8800 w .Kathy Lane ലുള്ള ഫെൽഡ്‌മാൻ കോർട്ടിൽ നടന്ന മത്സരം ഒരു…

നമുക്കിടയിലൊരുകൂടിക്കാഴ്ചയ്ക്ക് കാലം

രചന : ലേഖ വാസു ✍ നമുക്കിടയിലൊരുകൂടിക്കാഴ്ചയ്ക്ക് കാലംവഴിയൊരുക്കുമോയെന്നറിയില്ല.അന്ന്, നമുക്കിടയിലുണ്ടായിരുന്നഈ മൗനത്തിനു ചുറ്റുമായ്വാക്കുകൾ കൊണ്ടുള്ളവർണ്ണത്തൊങ്ങലുകൾ തൂക്കണംഒരു വിടവുമവശേഷിക്കാത്ത വിധം.മിഴികൾക്കുള്ളിൽമിഴികളെ നട്ടുവെയ്ക്കാനും.ചുണ്ടുകൾക്ക് പരസ്പരംസംവദിയ്ക്കാനും,വിരലുകൾക്ക്വിരലുകളുടെ മേൽവിരുതുകാട്ടാനുമുള്ളഅവസരമൊരുക്കണം..നിന്റെ ഹൃദയത്തിന്റെകോണിലെന്നോട് പറയാതെഒളിച്ചുവെച്ചിരുന്നതൊക്കെയുംനീ പറയുന്നതിന് മുൻപേഞാനെടുത്തു വായിച്ചറിയും.ശേഷം അരികിലേയ്ക്കെത്തിനിന്റെ നെറ്റിയിലേയ്ക്ക്പാറിവീണ മുടിയിഴകളെയുംചേർത്തു ഞാൻ നിന്റെചന്ദന ഗന്ധത്തെ ചുംബിക്കും.എത്രയോ കാലം…

ഒരാളെ മനസിലാക്കാൻ

രചന : പ്രസീദ ദേവു ✍. ഒരാളെമനസിലാക്കാൻപഠിച്ചിട്ടു വേണംപ്രണയിക്കുവാൻ,ശേഷം വേണംഒന്നാകുവാൻ,ആവശ്യകതകൾകഴിഞ്ഞ് ഇട്ടെറിഞ്ഞുപോവുന്നത് പ്രേമമല്ല,ആവശ്യത്തിനായിഉപയോഗിച്ച്ഒഴിഞ്ഞു മാറുന്നതുംപ്രേമമല്ല,രണ്ടു പേരുടെ ഉടമ്പടി കരാർമാത്രമാണ് പ്രേമം,നല്ല സുഹൃത്തുക്കളുമായിനിങ്ങളത് പങ്കുവെച്ചാൽഅതിൽ 90% ആളുകളും അതിനെനശിപ്പിക്കും,10% പേർ മാത്രമാണ്യഥാർത്ഥത്തിൽ നിങ്ങളുടെസുഹൃത്തുക്കൾ,ആ പത്ത് പേര് മതിനിങ്ങൾക്ക് ,വിവാഹം കഴിഞ്ഞ്ഏറെ നാൾക്കു ശേഷമാണ്യഥാർത്ഥത്തിൽപ്രണയിക്കാനുള്ള…