പ്രണയമഴ 🌈
രചന : മരിയ തോപ്പിൽ ✍️ മഴയായ് പ്രണയമേ നീ എനിക്കെന്നും,മൃത്യുവിലും വിടാതെന്നെമാറോടണച്ചു.മൂർദ്ധവിൽ ഉമ്മവച്ചോമനിച്ചു ….മഴനൂലിനാലെന്നെ ചേർത്തണച്ചു .ഇളം കാറ്റിൻ ചിറകിൽ പറന്നു വന്ന്. ..കുട ചൂടി നിന്നെ പൊതിയട്ടെ ഞാൻ ..നിന്റെ സീമന്തരേണുവിൽസിന്ദൂരം മായാതെ ചുംബനം തന്നീടാം…!നിൻ മിഴിയിണകളണമുറിയാതെ നൂനംകരളിലെ…
കഴുമരം
രചന : പി.കെ. രവി (P.K.R) ✍️ മായ്ക്കുക മനുഷ്യാ…മനസ്സുകളിൽ നിന്നുംമാറാല കെട്ടിയ ചിന്തകളെ.കനവിൻ്റെ ഇതളുകൾവിടരാതെ കൊഴിയുന്നു.കരുണ വറ്റിയകരവലയത്തിൽ നിന്നുംകരകയറുക കൗമാരമേ…കാലം കാത്തിരിക്കുംകലാകാരനാണു നീ…കദന കഥകേട്ടുകരയുന്ന മാതാപിതാക്കൾകരളുരുകി കനലായ്മാറവെ മാംസം കരിഞ്ഞഗന്ധം നിനക്കുന്മാദമേകുമോ .?മഞ്ഞുറഞ്ഞ ചട്ടങ്ങളെമറനീക്കി പുറത്തുവരൂ…’കാലത്തിനു കഥ പറയുവാനായ്കള്ളം പറയും…
സ്നേഹം പലപ്പോഴും ചില നിറങ്ങളിലാണ് നമ്മളെ തേടിയെത്തുന്നത്.
രചന : സെറ എലിസബത്ത് ✍️ ഒരാളെ കാണുമ്പോൾ അയാൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ വർണ്ണം പോലും ഹൃദയത്തിൽ ഒരു പ്രത്യേക തരംഗം സൃഷ്ടിക്കുന്ന അനുഭവം നമ്മൾ എല്ലാവരും ഒരിക്കലെങ്കിലും അറിഞ്ഞിട്ടുണ്ടാവും.A single shade can stir something unnamed within us,…
അസ്വസ്ഥതകളുടെ
രചന : ദിവ്യ സി ആർ ✍️ അസ്വസ്ഥതകളുടെവെയിൽ നാവുകളെന്നെചുറ്റിവരിയുമ്പോഴൊക്കെയുംഞാനാ മടിത്തട്ടിലിടം തേടും.നിശ്ശബ്ദതകളുടെകൂരമ്പുകളെന്നിൽതുളച്ചിറങ്ങുമ്പോഴൊക്കെയുംഞാനാ താരാട്ടിന്നീണം തേടും.വിഹ്വലതകളുടെഒരായിരം കടന്നലുകൾഒന്നിച്ചാക്രമിക്കുമ്പോഴൊക്കെയുംഞാനാ നെഞ്ചോടു ചേർത്തെന്റെനിശ്വാസ പ്രകമ്പനങ്ങൾ പടർത്തും.ഒടുവിലാ വിറയാർന്നവിരലുകളെന്റെ നെറുകയിൽതീർത്ഥമാകുമ്പോൾ;അടർന്നു തുടങ്ങുന്നമിഴിത്തുള്ളികളിൽഞാനഭയം തേടുന്നു..!
ഇന്ന് ബ്ലൂ മൺഡേ (19 ജനുവരി 2026 )
രചന : ജോർജ് കക്കാട്ട് ✍️ ബ്ലൂ മൺഡേ 2026 എന്താണ്?ബ്ലൂ മൺഡേ 2026 ജനുവരിയിലെ മൂന്നാമത്തെ തിങ്കളാഴ്ചയാണ് ആചരിക്കുന്നത്, പലപ്പോഴും “വർഷത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം” എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ലേബൽ ശാസ്ത്രീയമായതിനേക്കാൾ പ്രതീകാത്മകമായിരിക്കാം, പക്ഷേ അത് ചൂണ്ടിക്കാണിക്കുന്ന വികാരങ്ങൾ സാധാരണമാണ്.…
അമ്മായിയമ്മമാരുടെ ശ്രദ്ധയ്ക്ക് ⚠️
രചന : നിധിൻ ചാക്കോച്ചി ✍️ അമ്മായിയമ്മമാരുടെ ശ്രദ്ധയ്ക്ക് ⚠️വീട്ടിലേക്ക് പുതിയൊരു പെൺകുട്ടി കടന്നുവരുമ്പോൾ1️⃣ അവൾ നിന്റെ വീട്ടിലേക്ക് വന്നത് ജോലി ചെയ്യാനല്ല,നിന്റെ മകന്റെ ജീവിത പങ്കാളിയാകാനാണ്.2️⃣ “ഞങ്ങൾ ഇങ്ങനെ തന്നെയായിരുന്നു” എന്ന വാചകംഅവളുടെ കഴുത്തിലേക്കുള്ള കയറാക്കരുത്.3️⃣ അവളുടെ വീട്ടിൽ നിന്നുള്ള…
അമൃതം ഗമയ
രചന : സി മുരളീധരൻ ✍️ തിരിയുന്ന ചക്രത്തിൽ കത്തിമുനതന്നിൽതിരയിൽ, കുരുക്കിൽ, വിഷത്തുള്ളിയിൽ,എരിയുന്ന തീയിലുംഹാ! തിരയുന്നുവോ തിരശ്ശീല –നാടകം മതിയെന്നാണോ?പേടിയെന്നോകണ്ണുനീരിനെ നാളത്തെനാട്ടുവെളിച്ചത്തെ? അമ്പിളിതൻവെട്ടത്തെ,വെട്ടിപ്പിടിക്കുവാനാകാത്തനേട്ടങ്ങളെ, പൊൻ പുലരികളെ?പേടിയെന്നോ മുന്നിൽ നീളുന്ന ശൂന്യമാംപാടങ്ങളെ, പടി തേടി യെത്തുംകോടതിക്കൂട്ടരെ, നാട്ടു പ്രമാണിയെ?വീടിനെ, വീട്ടിലെ ദൈന്യതയെ?പേടിയെന്നോ കത്തിവേഷങ്ങളെ…
ആരോപണ മുനയിലെ ആയുസ്സ്🙏🏻
രചന : ആർച്ച ആശ ✍️ പെണ്ണൊരുമ്പെട്ടാൽബ്രഹ്മനും തോൽക്കും.എന്നതിനെതിരുത്തലുകളിൽപ്പെടുത്തിപെണ്ണൊരുമ്പെട്ടാൽജീവനും പോകുംഎന്നാക്കി മാറ്റുക.പഴഞ്ചൊല്ലുകൾപതിവ് തെറ്റിച്ച്നടന്നുതുടങ്ങിയിട്ട്നാളുകളേറെയായി.പഴഞ്ചൊല്ലിൽപതിരുകൾ കുമിഞ്ഞുഅർത്ഥങ്ങൾ മാറിയകാലമെന്നോ കടന്നു നമ്മൾ.ആരോപണ മുനയിൽആയുസ്സറ്റവനോട്ഇനിയവൻ്റെ കൂട്ടിൽമരിച്ചു ജീവിക്കുന്നവരോട്ക്ഷമാപണമല്ലാതെഎന്തുണ്ട് ചൊല്ലുവാൻകഴിയുമെങ്കിൽക്ഷമിക്കുക.
തീവണ്ടി യാത്രയും ജീവിത യാത്രയും!
രചന : വി.സി.അഷ്റഫ് ✍️ കേവല ലക്ഷ്യത്തിനപ്പുറംഎങ്ങോട്ടെന്നറിയാത്ത യാത്ര!സമയം ജീവിതത്തിന്റെയുംപാളങ്ങൾ തീവണ്ടിയുടെയുംഗതിവിഗതികൾ ചിട്ടപ്പെടുത്തുന്നു.ഇടക്ക് കുറേ പേർ കയറുന്നു.കുറേ പേർ ഇറങ്ങുന്നു.എങ്ങോട്ട് പോകുന്നു,എവിടെ നിന്ന് വരുന്നു.ആർക്കുമറിയില്ലെങ്കിലുംനാമെല്ലാം യാത്രക്കാർ തന്നെ!ഏത് യാത്രയിലും കാഴ്ചകൾവ്യത്യസ്തമായ അനുഭവങ്ങളാണ്.പുഴയും മഴയും മലകളുംവ്യത്യസ്തമായ അനുഭൂതികളും.ഈ ലോകം ഒരു പുസ്തകമാണ്.ഇത്തരം യാത്രകളിലൂടെയല്ലാതെവായിക്കപ്പെടാനാവാത്ത…
മൗനപ്പൊയ്കയിലെ നിലവിളികൾ
രചന : റഹീസ് മുണ്ടക്കര ✍️ മുറിയുടെ മൂലയിൽ തളർന്നിരിക്കുകയായിരുന്നു അവൻ. ചുറ്റും നടക്കുന്നതൊന്നും അവന്റെ ബോധമണ്ഡലത്തിൽ പതിക്കുന്നുണ്ടായിരുന്നില്ല.തറയിൽ തളർന്നിരിക്കുന്ന അവന്റെ ശ്വാസംമുട്ടുന്ന ശബ്ദം മാത്രം ഇടയ്ക്കിടെ കേൾക്കാം. അവന്റെ ആ വിലാപം കേട്ടുനിൽക്കാനാവാതെയാണ് ബന്ധുക്കളായ ചിലർ മുറിക്കുള്ളിലേക്ക് വന്നത്.കൂട്ടത്തിൽ കാരണവർ…
