എന്റെ കണ്ണിമ ദൂരത്തിൽ തന്നെയുണ്ട് നീ….

രചന : നുസൈബ സുലൈമാൻ ✍ എന്റെ കണ്ണിമ ദൂരത്തിൽ തന്നെയുണ്ട് നീ……നിന്റെ കണ്ഠത്തിലെ ഗദ്ഗദം ഇവിടെ എന്റെ നെഞ്ചിൽ പ്രതിധ്വനിക്കുന്നുണ്ട്…നോവുകളുടെ അസ്ത്രങ്ങളേറ്റു നീ വീഴുമ്പോൾ….മരണത്തിലേക്ക് നീ തോണി തുഴയുമ്പോൾ….നിന്റെ കണ്ണുകൾക്ക് മുൻപിൽ ഞാനുണ്ടാകും…മരണത്തിന്റെ തണുപ്പ് നിന്റെ കൈവിരലുകളിൽപടരുമ്പോൾ ….എന്റെ ആത്മാവിന്റെ…

കൊമ്മല കളിക്കാര്…

രചന : ബിന്ദു കുറ്റിപ്പാല ✍ വയറു പാതീംപൊറത്ത് കാട്ട്യാര്ന്നുഓള് സാരിയുടുത്ത്ര്ന്നത്ന്നട്ടും ഓൾടെ വയറ് കണ്ട്ട്ട്ആർക്കും കുളിര് കോരീലഅരടേം നോട്ടം എടക്കെടക്ക്ഓൾടെ വയറിൽ ഒളിഞ്ഞു കൊത്തീലകറുത്തൊട്ടിയ ചുളിവീണവയറില് കാമം പതഞ്ഞില്ലതലയില് വെച്ച മുറുക്ക്കൊട്ടയില്കറുത്ത തേരട്ട പോലെഅവൾടെ വെരല് കൊരുത്തു കെടന്നു.തിരക്കുള്ള സ്റ്റേഷനില്അതിലേറെ…

കാകസാക്ഷ്യം

രചന : മധുശങ്കർ മീനാക്ഷി ✍ കുറ്റിയില്‍ തറച്ചത്ഉടവാളിന്റെ മൂര്‍ച്ച,ചുമരില്‍ ഓര്‍മ്മയുടെ നങ്കൂരം!ചൂണ്ടയില്‍ കൊരുത്തത്രുചിയുടെ പിടച്ചില്‍,വലയില്‍ ഒഴുക്കിന്റെ പ്രാണന്‍!പേനയില്‍ നിറച്ചത്ചോരയുടെ ചുവപ്പ്,കടലാസില്‍ കല്ലുപ്പിന്റെ കാഠിന്യം!കയറില്‍ തൂക്കിയത്തടവറയുടെ തണുപ്പ്,തുലാസില്‍ നീതിയുടെ ദൂരാന്വയം!തോക്കില്‍ തൊടുത്തത്വേഗത്തിന്റെ മുന്നായം,അമ്പില്‍ ക്ഷമയുടെ പൂര്‍ണവിരാമം!കലണ്ടറില്‍ തുളവീഴാത്തതൂശനിലയിട്ട്,ബലിയുടെ കാകസാക്ഷ്യം!സ്മൃതി സൂനം! വര:ഷാഫി…

ഭ്രാന്തിന്റെ ഭൂപടം

രചന : റഹീം പുഴയോരത്ത് ✍ ഏവരും “ഭ്രാന്തൻ” എന്ന് തള്ളിയ ആ മനുഷ്യൻ.അയാൾ ഭൂപടം മുറിച്ചില്ല,നമ്മുടെ നുണകളുടെ ചർമ്മം ചീന്തി പുറത്തെടുത്തതാണ്.നാല് കഷണങ്ങളാക്കി അവൻ ഭൂമിയെ ചിതറിച്ചപ്പോൾ,പേരിട്ടത് വാക്കുകളല്ല.നമ്മൾ മറച്ചുവെച്ച പാപങ്ങളുടെ മുദ്രകൾ:ഒന്ന്—മതം:ദൈവത്തിന്റെ പേരിൽ മനുഷ്യനെ അറുക്കുന്ന കശാപ്പുശാല,വിശ്വാസം കത്തി…

സ്ത്രീകൾ ‘വായാടി’കൾ എന്നത് വെറുമൊരു നാട്ടുചൊല്ലാണോ അതോ അതിൽ ശാസ്ത്രീയമായ സത്യമുണ്ടോ?

രചന : വലിയശാല രാജു ✍ മനുഷ്യർക്കിടയിലെ സംസാരത്തെക്കുറിച്ച് പറയുമ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒന്നാണ് ‘സ്ത്രീകൾ വാചാലരാണ്’ എന്നത്. പുരുഷന്മാരേക്കാൾ കൂടുതൽ വാക്കുകൾ സ്ത്രീകൾ ഒരു ദിവസം ഉപയോഗിക്കുന്നു എന്ന ധാരണയ്ക്ക് കാലപ്പഴക്കമുണ്ടെങ്കിലും, ആധുനിക ശാസ്ത്രം ഈ വിഷയത്തെ നോക്കിക്കാണുന്നത്…

പോളിംഗ് ബൂത്തിൽ

രചന : എഡിറ്റോറിയൽ ✍ ജനാധിപത്യത്തിന്റെ ശബ്ദം കേൾക്കുന്ന പോളിംഗ് ബൂത്തിൽ,സ്വാതന്ത്ര്യത്തിന്റെ തിരഞ്ഞെടുപ്പിന്റെ ഒരു കഥ,ഓരോ വാക്കും എഴുതപ്പെടുന്നു.വോട്ടുകൾ രേഖപ്പെടുത്തുന്നു,പ്രതീക്ഷകളുടെയും ഭയങ്ങളുടെയും ഒരു കഥ പറയുന്നു,ഭാവിയുടെ വർഷങ്ങൾ രൂപപ്പെടുത്താൻ പൗരന്മാർ ഒത്തുകൂടുമ്പോൾ.ആകാംക്ഷയുടെ ആനന്ദത്തിന്റെ കേന്ദ്രമായ പോളിംഗ് സ്റ്റേഷൻ,വോട്ടർമാർ അവരുടെ അവകാശം വിനിയോഗിക്കാൻ…

കടം തീർക്കാത്തകണക്കുപുസ്തകങ്ങൾ

രചന : ജാബി പാത്തൂർ ✍️ ​”ഇപ്പൊ നിനക്ക് ജോലിയില്ലല്ലോ ഹാരിസേ… പുറത്തിറങ്ങാൻ പോലും പറ്റാത്ത ലോക്ക്ഡൗൺ കാലമല്ലേ..? നീ ഒന്നിനും ടെൻഷനാവണ്ട വീടിന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം.”​ഇബ്രാഹിംക്കയുടെ ആ വാക്കുകൾ ആ കനത്ത ഇരുട്ടിൽ ഹാരിസിന് മുന്നിൽ തെളിഞ്ഞ ഒരു…

മരുഭൂമികൾ…

രചന : വൈഗ ക്രിസ്റ്റി ✍️ നടന്നു ക്ഷീണിക്കുവാനില്ലാത്തമരുഭൂമികൾ…ഉറക്കം കെടുത്തുന്നരാത്രിമഴകൾ …ഒരടി കൂടി വച്ചാൽപൊട്ടിത്തെറിക്കുന്ന മട്ടിലെൻ്റെഹൃദയമിടിപ്പുംനടക്കാനാളില്ലാത്തഇടവഴിയാകുന്നു ഞാൻഓർമ്മകളിൽമാത്രം ജീവിക്കുന്ന ഒരു ചാറ്റൽമഴ…പിന്നിലേക്ക് മാത്രം നടക്കുന്നഘടികാര സൂചികളുള്ളഒരു കുഞ്ഞു മുറിയിൽഞാനിപ്പൊഴും കാത്തിരിക്കുന്നുഇനിയുമെത്താത്തഎൻ്റെ ഭൂതകാലത്തെ ,എൻ്റെ ജനനത്തെഗർഭപാത്രത്തിലെ എൻ്റെ ഉറക്കത്തെ …അതിനുമപ്പുറംഎൻ്റെ പൂർവ്വജന്മത്തെ …കാലം…

നടന്നുതീർത്ത വഴികൾ

രചന : റുക്‌സാന ഷമീർ ✍️ ജീവിതയാത്രയിലെനടന്നുതീർത്ത വഴികളിൽആനന്ദിപ്പിച്ച വഴിയോരങ്ങളെനെഞ്ചോടു ചേർത്തതുപോലെ…..നൊമ്പരപ്പെടുത്തിയവഴിയോരങ്ങളെയുംനെഞ്ചോടു ചേർത്തുതാലോലിക്കാറുണ്ട്ആ വഴിയോരങ്ങളാണല്ലോ…..ജീവിതത്തിന് കരുത്തുറ്റഅടിത്തറ നിർമ്മിച്ചു തന്നത്….!!സ്നേഹവും പരിഗണനയുംനൽകിയ മനുഷ്യരെഹൃദയത്തിൽ സൂക്ഷിച്ചു വെച്ചതുപോലെ…..അവഗണനയും വേദനകളുംനൽകിയ മനുഷ്യരെയുംഹൃദയത്തിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്…..ആത്മാർത്ഥ സ്നേഹത്തിന് മൂല്യംകൽപ്പിക്കാത്ത അവരാണല്ലോജീവിതം ഗർത്തങ്ങൾ നിറഞ്ഞതാണെന്ന്പഠിപ്പിച്ചു തന്നത്….!!അപ്പോൾ അവരെയും എങ്ങനെയാണ്മറക്കാൻ…

അടുക്കള..

രചന : പ്രസീദ.എം.എൻ ദേവു ✍️ അമ്മയ്ക്കേറെഅടുപ്പംഅടുക്കളയോടാണത്രെ,കൂട്ടിവെച്ച മൂന്ന് മുഴക്കല്ലിൽആണ് അമ്മയുടെ സുപ്രഭാതങ്ങൾ തുടങ്ങുന്നത്,തിളച്ചു പൊന്തുന്നപാലരിക്കു ചട്ടിയിലാണ്അമ്മ നാമകീർത്തനങ്ങൾഉരുവിടുന്നത്,പാതി തിളച്ച കഞ്ഞിക്കലത്തിലാണ്അമ്മയിലെആവലാതികൾവേവുന്നത്,നിരത്തി വെച്ച വിഭവങ്ങളുടെഎണ്ണത്തിലാണ്അമ്മ സ്നേഹത്തിൻ്റെഅനിർവചനീയ പദം വിളമ്പുന്നത്,ഉപ്പുകല്ലു പാത്രം മുതൽഊറ്റാൻ കല്ലു വരെഅമ്മയുടെ വർത്തമാനത്തിൽ ചേരും,കടുകു പാത്രം മുതൽമെഴുക്കുപുരട്ടി വരെഅമ്മയുടെ…