പ്രിയേ….നിനക്കിതാഒരു ഹൃദയ പുഷ്പം കൂടീ.

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ ഒറ്റച്ചിറകുള്ളസ്വപ്നങ്ങളായിരു-ന്നെപ്പൊഴുമെന്‍റെ,മനസ്സിലാകേ….!ഒറ്റക്കു ജീവിതംജീവിച്ചുതീര്‍ക്കും,ലയത്തിലാണെപ്പൊഴു-മെന്‍റെ സ്വപ്നം…..!ഇടറുന്ന ജീവിതം,ഒരു,ഊന്നു വടിയുമായ്,പടികടന്നെത്തുന്നദുഃസ്വപ്നവും,തളരും ശരീരവും,തളരാമനസുമായ്,ഒരുവേള എന്നെ നീ,യാത്രയാക്കും….!തളരില്ല,ഞാനന്നുമെന്‍റെ,സ്നേഹത്തിന്‍റെ,പനീനീര്‍ ദളം ഞാന്‍നിനക്കുനല്കീ,ഇരുളിന്‍റെയാത്മാവിലേക്കുഞാന്‍,ശാന്തനായ്,ഒരുവേള മന്ദം,നടന്നു നീങ്ങും…..!ഇരുളിന്‍റെ,ഉള്ളില്‍നിന്നൊരുമാത്ര,അറിയാതെ,നിന്നെഞാനൊന്നുതിരിഞ്ഞുനോക്കും….!പതറുന്ന ഹൃദയത്തില്‍നിന്നൊരു പൂകൂടിപ്രിയതമേ…..ഞാന്‍ നിനക്കായി നല്കും…..

രണ്ടാംമൂഴം

രചന : എം.വി പ്രസാദ് ✍️ രണ്ടാമതായി ഞാൻ ….ഒന്നാമൻഅനർത്ഥ –ങ്ങൾക്കുമാത്രംജനയിതാവായി !……നാടും, വീടും,രാജഗേഹവും,എന്തിന്ഒരുചാൺഭൂമി പോലുംബാക്കിവെയ്ക്കാതെസർവ്വവുംചൂതിൽ തുലച്ച്വേട്ടവളുടെമടികുത്തഴിയ്ക്കാൻവിടൻമാർഅലറുംനേരവുംഅക്ഷന്ത്യപരാധം.,അർത്ഥഗർഭനിശബ്ദതപൂണ്ടവൻ!….അപ്പോഴും ‘വീരാട്ടാഹാസംമുഴക്കിവൈരികളുടെമാറുപിളർന്ന്രക്തംകുടിയ്ക്കുംഎന്ന്ശപഥംചെയ്തവൻഞാൻ ! …..പ്രണയപാരവശ്യത്താൽ….കരൾകാമത്താൽതുടിയ്ക്കുമ്പോഴും….ശരീരംജാമാതാവിൻ്റെസ്വാർത്ഥതയാൽഅഞ്ചുപേർക്കായ്പകുത്തസ്ത്രീത്വത്തിൻനിസഹായത !…..പ്രിയനെ …..ഹൃദയം നിൻ്റെപ്രണയത്തിൽസദാ….ദീപ്തമാകുമ്പോഴുംനിൻ്റെയൂഴംകാത്തുഞാൻവിവശയാകുന്നു…..എന്നകഥനംസമാഗതവേളയിൽകാതിൽ .സാന്ദ്രമായ്മുഴങ്ങുമ്പോളെൻകരവാളുകൊണ്ടെൻ്റെഹൃദയംപിളർക്കുവാൻപലവുരുതോന്നുന്നു…….

🍂 അടഞ്ഞ ജാലകം 🍂

രചന : രവനീഷ് രാമൻ ✍️ അടഞ്ഞ ജാലകപ്പാളിയിൽ ഇന്നുംമായാതെ കിടക്കുന്നു ചില വിരൽപ്പാടുകൾ;ആരോ ഒരിക്കൽ ലോകത്തെ നോക്കിനിന്നഇരുനയനങ്ങളുടെ ഓർമ്മപോലെ.മഴ പെയ്തിറങ്ങിയ രാത്രികളിൽചില്ലുകളെ തഴുകിയ തുള്ളികളുടെ സംഗീതം,ഇടനാഴികളിലൂടെ പാഞ്ഞുപോയകുട്ടിച്ചിരികളുടെ പ്രതിധ്വനിയായിഇന്നും ഇവിടെ മുഴങ്ങുന്നു.മുറ്റത്തെ മാവിൻ കൊമ്പുകൾക്ക്കാലപ്പകർച്ചകളുടെ കഥകളറിയാം;എന്നാൽ ഈ ജാലകം ഇന്നുംകാത്തിരിപ്പിന്റെ…

കാലം മരിക്കാത്ത കുരുക്ഷേത്രം

രചന : അഡ്വ: അർച്ചന മുതുകുളം ✍️ കുരുക്ഷേത്ര മണ്ണിൽശംഖൊലി ഉയർന്നു,അന്ന് അനന്തവിജയത്തിൻ നാദം മുഴങ്ങി.യുധിഷ്ഠിരൻ യുദ്ധം കുറിച്ചു,രണഭേരിതൻ താളം മുഴക്കി.പൗണ്ഡ്രം മുഴങ്ങി ഭീമൻ തൻ കരങ്ങളിൽ,ദേവദത്തം മുഴക്കി അർജുനൻഅന്ന് രണാങ്കണങ്ങളിൽ.പാഞ്ചജന്യം മുഴക്കി ഹൃഷികേശൻ,കുരുക്ഷേത്രഭൂമി സാക്ഷിയായി.ആയുധമേന്തി നിന്നു വീരന്മാർ അന്ന്,ഗാണ്ഡീവമേന്തി അർജുനൻ,ഗദയുമായി…

🦚എന്നെക്കാൾപ്രിയപ്പെട്ട ഒരാൾ🦚

രചന : രജിത. എൻ.കെ ✍️ എന്നെക്കാൾ പ്രിയമുളെളാരുഒരാൾ എന്നിലുണ്ട്..തളിരില പോലെമഴനിലാവ് പോലെകാട്ടുപൂഞ്ചോലപോലെയോയുള്ളവൾമൊഴികൾ തീരെയില്ലാത്തവൾ..പക്വതയുള്ളവൾഅതെ അങ്ങനെആരോ ഉണ്ട്..മയിൽപ്പീലിയഴകുള്ളവൾ..അചഞ്ചലചിത്തമുള്ളവൾ..പുഴ ഒഴുകുന്ന വഴിയിലെപൂമരമായിരുന്നവൾ..പിന്നെ നദിയിൽവീണു ഒഴുകി. നടക്കുന്നപൂക്കളായി മാറിയവൾനദിയുടെ ഉള്ളിലെമൗനസംഗീതത്തെഅറിയുന്നവൾഅവൾ ഒരു മഹാവൃക്ഷമായിവേരുകൾ ആഴ്ത്താൻകൊതിച്ചിരുന്നു..എവിടെയും പ്രകാശംവിതയ്ക്കുവാൻമോഹിച്ചുവെങ്കിലുംമഴ വന്നു തകർത്തുഅവളുടെ മൺവിഗ്രഹം…ഏവർക്കും കൂടുതൽപ്രിയമായ ഒരുവൾഅവളുടെ ഉള്ളിൽകിടന്ന്…

2026 ജൂൺ 25*മൈക്കിൾ ജാക്സൺ സ്മൃതിദിനം

രചന : സജീവ് ഓയൂർ ✍️ ലോകം ആരാധിച്ച ജനപ്രിയ സംഗീതത്തിന്റെ ചക്രവര്‍ത്തി മൈക്കിള്‍ ജാക്‌സണിന്റെ ചരമവാർഷികദിനമാണ് ജൂൺ 25. പോപ്പ് രാജാവ്’ എന്ന് വിശേഷിപ്പിച്ചിരുന്ന മൈക്കിള്‍ ജാക്‌സണ്‍ ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരില്‍ ഗിന്നസ് പുസ്തകത്തില്‍…

സ്മാരകം വേണ്ട, സ്മരണ മതി.

രചന : ഒ.കെ.ശൈലജ ടീച്ചർ. കോഴിക്കോട് ✍️ സ്മാരകങ്ങൾ സ്മാരകശിലകളാകണോ?സ്മരണകൾ സൽക്കർമ്മങ്ങളാകണോ?ദിവസങ്ങൾക്കു മുമ്പ് , നമ്മെ വിട്ടു പിരിഞ്ഞ പ്രശസ്ത നടൻ ശ്രീ. സലിം കുമാറിന് ഒരുകോടി രൂപ ചെലവിൽ സ്മാരകം പണിയാൻ സർക്കാർ തീരുമാനിച്ച വാർത്ത നമ്മൾ കണ്ടു. ഒരു…

പാവം കിനാവ്

രചന : ഷാനവാസ് അമ്പാട്ട് ✍️ ഉയരങ്ങളിൽ നിന്നുയരങ്ങളിലേക്ക്ഉയരുകയാണെൻ സ്നേഹംഅകലങ്ങളിൽ നിന്നകലങ്ങളിലേക്ക്ഒഴുകുകയാണെൻ ദാഹം.അറിവിനായിട്ടലയുകയാണെൻഅലകളടങ്ങാത്ത ഹൃദയംപ്രണയംതേടിപ്പായുകയുകയാണെൻപ്രാണൻ നിലയ്ക്കാത്ത മൗനം.മതിലുകൾ തീർത്ത് മട്ടുപ്പാവിൽഇരുന്നു ചിരിച്ചവരെകരളു മുറിച്ച വാക്കുകളാലെൻകദനം അളന്നവരെ.ചിരിക്കുമ്പോഴത് നല്ല നിലാവ്പറയുമ്പോഴത് പാവം കിനാവ്അറിയുമ്പോഴത് ആത്മാവിൻ നോവ്അടങ്ങാത്ത ദുംഖമാണാനിഴൽപാട് .പതനം കാണുമ്പോഴതിനുള്ളിൽതിരയുന്നുപതിരുകളില്ലാത്ത മോഹങ്ങൾ.മരണംകാണുമ്പോഴവരറിയുന്നുണ്ടോഇനിയില്ല ദൂരമാം…

ഫൊക്കാന മുൻ പ്രസിഡന്റ് ഡോ. പാർത്ഥസാരഥി പിള്ളൈയുടെ സഹധർമ്മിണി ആൻ പിള്ളൈയുടെ നിര്യാണത്തിൽ ഫൊക്കാനയുടെ കണ്ണീർ പൂക്കൾ.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ ഫൊക്കാന മുൻ പ്രസിഡന്റ് ഡോ. പാർത്ഥസാരഥി പിള്ളൈയുടെ സഹധർമ്മിണിയും അമേരിക്കൻ ഇന്ത്യക്കാരുടെ സാമുഖ്യ സാംസ്‌കാരിക മേഘലയിൽ നിറസാനിധ്യവും ആയിരുന്ന ആൻ പിള്ളൈ നിര്യാതയായി. ആൻ പിള്ളൈയുടെ നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ. മറ്റുള്ളവരെ സഹായിക്കുന്നതിലും നിരവധി സംഘടനകളിൽ…

നീതിപീഠത്തിലെ കനലുകൾ

രചന : ദിവാകരൻ പി കെ. ✍ ​കോടതിമുറിയിൽ പബ്ലിക് പ്രോസിക്യൂട്ടർ വിജയലക്ഷ്മി എന്ന മുപ്പത്തിരണ്ടുകാരി പെൺസിംഹമായിരുന്നു. ഇരകളാക്കപ്പെട്ട സ്ത്രീകൾക്കുവേണ്ടി അവൾ വാദിക്കുമ്പോൾ ജ്വലിക്കുന്ന ആ കണ്ണുകൾക്ക് മുന്നിൽ പ്രതിഭാഗം വക്കീലന്മാർ പലപ്പോഴും പതറിപ്പോയിട്ടുണ്ട്. പാവപ്പെട്ടവർക്ക് അവളോട് ആരാധനയും അതേസമയം ഒരു…