മറഞ്ഞവർ

രചന : ഷാനവാസ് അമ്പാട്ട് ✍️ പുറകെ വന്നവരാരാണ്മുന്നെ പോയവരാരാണ്ഒന്നോരണ്ടോ തലമുറ പോയാൽമറക്കും നാമാ നാമങ്ങൾകയ്യ് പിടിച്ച് നടത്തിയവർകണ്ണിൽ വെളിച്ചം തൂകിയവർകഥകൾ പറഞ്ഞും വ്യഥകൾ മറന്നുംരുചികൾ പകർന്നു നൽകിയവർഒന്നോ രണ്ടോ തലമുറ പോയാൽമറക്കും നാമാ നാമങ്ങൾ.തോളത്തേറ്റി നടന്നവര്കാണും കളികൾ രസിച്ചവര്തോരാമഴയത്തോടി ഇറങ്ങിതോരണമായി…

മാതാ അമൃതാനന്ദമയിയുമായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി കൂടികാഴ്ച നടത്തി.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് : ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി മാതാ അമൃതാനന്ദമയിയുമായി കൂടികാഴ്ച നടത്തി. അമൃതാനന്ദമയിയുടെ ആസ്ഥാനമായ കരുനാഗപ്പള്ളിയ്ക്കടുത്തുള്ള പറയകടവിലെ ആശ്രമത്തിൽ ആയിരുന്നു കൂടികാഴ്ച . ഹൃദയാശ്ലേഷത്തോടെയാണ് ‘അമ്മ സജിമോൻ ആന്റണിയെ വരവേറ്റത് . സജിമോൻ ആന്റണി…

അങ്കണവാടിയമ്മമാർ

രചന : സതീഷ്‌ ഗോപി ✍️ പിറന്നാളുകളുടെ പടിയിറങ്ങുന്തോറുംഅവർ ശിശുക്കളാകുന്നത്‌ കണ്ടിട്ടുണ്ടോ?അത്ര പെട്ടെന്ന്‌ പൊട്ടിപ്പോകില്ല,ചാച്ചാജിയുടെ പിറന്നാളിന്‌അവർ ജീവശ്വാസം നിറച്ച നീലബലൂണുകൾ.ഒട്ടും കുറയില്ല,സ്വാതന്ത്ര്യദിനത്തിന്‌അവർ തിളപ്പിച്ച പായസത്തിലെ മധുരം.ഉപ്പുമാവ്‌ വേകുവോളംവേവലാതിയുടെ സാരിത്തുമ്പ്‌ വീശുന്നഅങ്കണവാടിയിലെ അമ്മമാർ.കുഞ്ഞുങ്ങൾക്കിടയിലെകുഞ്ഞുങ്ങളായഅവർക്കാണ്‌‌ എന്നും ശിശുദിനം.അവരുടെ മൊട്ടുകുടയിൽഒരാകാശമുണ്ട്‌അതിൽ നിറയെ നക്ഷത്രങ്ങളുണ്ട്‌.സാരിവിയർപ്പിലാകെഒരു അമ്മമണമുണ്ട്‌.അതിനാൽ,ഒരു കുഞ്ഞുപോലുംഅവരെ…

പ്രണയം

രചന : അൽസന ഐഷ ✍️ പറയാൻ കൊതിച്ചിട്ടുംഉള്ളറിയിക്കാതെമൂടിവെച്ചൊരിഷ്ടമാണെന്റെപ്രണയം.ആദ്യമായിക്കണ്ടതുംഹൃദയം കൊരുത്തതുംമിഴികൾ പിടഞ്ഞതുംഅറിഞ്ഞിട്ടുമറിയാതെ,എന്നേക്കുമെന്നേക്കുംഅകതാരിലൊളിപ്പിച്ച,ഇഷ്ടമാണെന്റെപ്രണയം.ഓരോ നിമിഷവുംമിഴികൾ തുറന്ന് ഞാൻകണ്ട സ്വപ്നമാണെന്റെപ്രണയം.മേഘങ്ങൾ നിലാവിനോടുകാതരമായിച്ചൊല്ലിയഇമ്പംതുളുമ്പുന്നവാക്കാണെന്റെപ്രണയം.ഒന്നുമറിയാതെ നീയെന്റെഹൃദയത്തിൽ കുടിയിരുന്നിട്ടുംഒന്നറിയിക്കാനാവാതെവീർപ്പുമുട്ടുന്നതാണെന്റെപ്രണയം.ഒടുവിൽ,ഓടിത്തളരുമ്പോൾകിതപ്പാറ്റി,ചാഞ്ഞിരിക്കാനൊരിടംവേണം.അത് നിന്റെയീനെഞ്ചിലാകുന്നതാണെ –നിക്കേറെയിഷ്ടം.അതാണെന്റെ പ്രണയം.✍🏻

ശിവനന്ദിനി

രചന : ബിജു കാരമൂട് ✍️ പകലത്തുമറഞ്ഞുമിരിക്കുംഇരുളത്തുനിറഞ്ഞുമിരിക്കുംശിവനന്ദിനികാളീശ്വരിയേമരണഭയംമാറ്റിത്തരണേചുടലയ്ക്കുംചൂടായവളേവിഷസർപ്പംമുടിയായവളേനിണമിറ്റുംദാരികശിരസ്സിൽവപുസ്സാകെകനൽകൊണ്ടവളേകുരുതിപ്പുനൽതാണ്ടി നടത്തിമരണഭയംമാറ്റിത്തരണേഒരു ചുവടുപിതാവിൻനെഞ്ചിൽമറു ചുവടുജഗത്തിൻശിരസ്സിൽഒരലർച്ചപ്രപഞ്ചംപിളരുംഒരലർച്ചയധർമ്മികളെരിയുംഭയരൂപിണിയായൊരുകാളീമരണഭയംമാറ്റിത്തരണേചണ്ഡാളപ്രകൃതീനിത്യേകാപാലിനിമാല്യപ്രിയയേകങ്കാള നടനപ്രിയയേജടകീറിജനിച്ചജിതേന്ദ്രേമരണഭയംമാറ്റിത്തരണേആദിപരേശിവശങ്കരിയേവീരാസുരകുലനാശിനിയേഭൗതികമാമിന്ദ്രിയമഞ്ചുംപരിമിതനായ്കൂടെയിരിക്കാൻനിരുപാധികനൃത്തച്ചുവടിൽ…ഭവനാശിനിരുധിരാംഗനയേമരണഭയംമാറ്റിത്തരണേ

എന്തിനാണ് ?

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍️ എന്തിനാണെന്തിനാണെന്തിനാണ്നിനക്കുമാത്രമിതെന്തിനാണ്?മിണ്ടാനെളുതാത്ത ശൈശവത്തിലേഎന്തിനാണെന്തിനാണീവിധത്തിൽസുന്ദര, ഭീതിദ ദർശനങ്ങൾഉള്ളം ചിരിച്ചു, കരയുവാനുംനീ ചെറുതായണുവാകും വേളദൃക്മാത്രനിവനിലത്യാനന്ദംആയതിൻ മീതേ പറന്നുയരാൻശ്രമിക്കെ വലുതായ് വലുതായിഭീതിയിലാണ്ടു പോകുന്ന നേരംആ;ലിംഗം ചെറുതായത്യാനന്ദംമുന്നിൽ ചുഴലും കൃഷ്ണനീലിമഎന്നെപ്പുണരേ ഞാനുറങ്ങുന്നുമുതിർന്നിട്ടുമിന്നിതാ ഞാനേറെനീലമഹാബ്ധിയിലാണു സദാദേഹത്തിൽ വീണു കുടുങ്ങിയിട്ടുംകുടഞ്ഞു പായുകയാണെന്നാത്മൻകോടാനുകോടി സുന്ദരഭാവഅനാസ്പദ ചൈതന്യ…

എന്റെ ജീവന് കാവലേകുന്നു🖤🍀

രചന : സഫി അലി താഹ.✍️ അന്ന് നിന്റെ നോവുരുക്കികെട്ടിത്തന്ന ഈ പുഞ്ചിരിയുടെകോട്ടയിലെത്രനേരമായിഞാൻ കാത്തിരിക്കുന്നു…..ഉടനെ വരാമെന്നു പറഞ്ഞ്നീയിറങ്ങിപ്പോയ വഴിയിലേക്ക്ജീവന്റെ വേരുകൾ കുഴിച്ചുവെച്ച്നിന്റെ വരവിനായി പ്രാർത്ഥിക്കുന്നു…..പിന്നെയേതോ നനവിൽവേര് നനഞ്ഞതും തളിരുയർന്നതും പൂവിടർന്നതുംനിന്റെ ഗന്ധവും ഞാനറിഞ്ഞു…..തിരികെ എന്നിലേക്കെത്തിപരസ്പരം പടർന്നൊരുവസന്തകാലം തീർക്കുമ്പോൾനിന്റെയുള്ളിലെ നീരുറ്റുന്നആ മുറിവും ഞാനറിഞ്ഞു…..എന്റെ…

എല്ലാവരും ചോദിക്കും യക്ഷികളെ എന്താ ഇത്ര ഇഷ്ടമെന്ന്….

രചന : പ്രിയ ബിജു ശിവ കൃപ ✍️ അവർ എന്റെ സങ്കൽപ്പങ്ങൾക്ക് അനുസരിച്ചു വിഹരിക്കുന്നവരാണ്.. ദുഷ്ടരായും നന്മയുള്ളവരായും ഒക്കെ അവർ ചിത്രീകരിക്കപ്പെടുന്നു.എന്താണെന്ന് അറിയില്ല..എന്റെ എഴുത്തുകളിലെല്ലാം യക്ഷികൾ പ്രതികാരദാഹമുണ്ടെങ്കിലും നന്മയുള്ളവരാണ്… അവരോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാവാംപണ്ടൊക്കെ കേട്ടിട്ടുള്ള കഥകളിൽ നിരപരാധിയാണോ അപരാധിയാണോ എന്ന്…

ചന്ദനപ്പല്ലക്കിൽ (വടക്കൻപാട്ടു ശൈലി )

രചന : എം പി ശ്രീകുമാർ ✍️ ചന്ദനപ്പല്ലക്കിൽ വന്നതാരൊ !ചന്ദ്രനെപ്പോലവെ നിന്നതാരൊ !ചന്ദനത്തിൻഗന്ധം തൂകിയാരൊചഞ്ചലചിത്തം കവർന്നതാരൊ !നല്ലകസവുള്ള മുണ്ടുടുത്ത്ചേലിൽ ചെറുകുറിയൊന്നണിഞ്ഞ്പൗരുഷമോതുന്ന മീശയോടെതേജസ്സൊഴുകുന്ന രൂപമോടെപാതി മയക്കത്തിൽ വന്നതാരൊചാരത്തു വന്നിപ്പോൾ നിന്നതാരൊ !പൂങ്കോഴി കൂവി തെളിയുന്നല്ലൊപൂന്തെന്നൽ മെല്ലെ തഴുകുന്നല്ലൊചെമ്മുകിൽ ചിത്തത്തിൽ പാറിടുന്നുചെന്താമരപ്പൂക്കളാടിടുന്നു !ചേലൊത്ത…

സൈനബ

രചന : ശ്രീകല പ്രസാദ് ✍️ കുഞ്ഞാലി മരക്കാരുടെ ചരിത്രത്തോടൊപ്പം ചേർത്തു വായിക്കപ്പെടുന്ന സൈനബയുടെ കഥകൾ ചരിത്രരേഖകളേക്കാൾ ഉപരിയായി മലബാറിലെ വാമൊഴി ചരിത്രങ്ങളിലും (Oral History) മാപ്പിളപ്പാട്ടുകളിലുമാണ് കൂടുതൽ തെളിഞ്ഞുനിൽക്കുന്നത്. കുഞ്ഞാലി മരക്കാർ നാലാമന്റെ (മുഹമ്മദ് അലി മരക്കാർ) കാലഘട്ടത്തിലാണ് സൈനബയുടെ…