പാർട്ണർ… പങ്കാളി.
രചന : അൻസൽന ഐഷ✍️ എന്റെ പാർട്ണർ. മനോഹരമായി പറഞ്ഞവസാനിപ്പിക്കാൻ ഇത്രയും ഭംഗിയുള്ള വാക്ക് ഏതാണ്.സത്യത്തിൽ ഈ വാക്കിനൊരു മഗ്നറ്റിക്ക് പവർ ഉണ്ട്. തിളങ്ങുന്ന സമ്മാനപ്പൊതിക്കുള്ളിൽ മൂടി വെച്ചൊരു സത്യം അതിലൊളിച്ചിരിപ്പുണ്ട്.പാർട്ണർഷിപ്പ് കൂടുന്ന രണ്ടു വ്യക്തികളുടെയുള്ളിൽ നിഗൂഢമായി ഒളിപ്പിച്ചു വെച്ചിരിക്കുന്ന സത്യം.ആ…
രമണീയ ഗ്രാമം
രചന : മംഗളൻ. എസ്✍️ കുന്നും പുഴകളും പച്ചപ്പാടങ്ങളുംകുത്തൊഴുക്കില്ലാത്ത പുഴയുള്ള ഗ്രാമംകുഞ്ഞാമ്പൽ വിരിയും തെളിനീരിളകുംകുളങ്ങളിലരയന്നം നീന്തും ഗ്രാമംകുളിരോലും നറുമഞ്ഞും സൂര്യാംശുവുംകുന്നിൻ മറവിലായ് പ്രണയിക്കും ഗ്രാമംകുളമാവിൽ ഹിമകണമിറ്റും നേരംകുയിലുകൾ ചേക്കേറി പാടുന്ന ഗ്രാമംകുലകളായ് പീതാംബരപ്പൂക്കളാടുംകുരുവികൾ മധുവുണ്ണാനെത്തും ഗ്രാമംകുടുകുടെ പെയ്യും മഴകൂസാതെങ്ങുംകുഞ്ഞാറ്റക്കിളികൾ പ്രണയിക്കും ഗ്രാമംകുട്ടിക്കുറുമ്പന്മാരുമോദത്തോടെങ്ങുംകുട്ടിയും…
ഞാനും അവളും
രചന : ഉണ്ണി കെ ടി ✍ സംഭവം എന്താന്ന് ചോദിച്ചാൽ ഈ ചേരയുണ്ടല്ലോ, ചേര അതൊരു സാധു ജീവിയാണ്. നിരുപദ്രവി. പക്ഷെ ഒരു ചൊല്ലുണ്ടേയ്…ന്താ ച്ചാൽ സംഗതി ഏറെ കുത്തിയാൽ ചേരേം കടിക്കൂന്ന്…!എന്താ ല്ലേ…?പറ്റുന്നത്ര ഒഴിഞ്ഞുമാറി. അതിലേറെ ചിരിച്ചുതള്ളി. ഓർക്കാപുറത്തെ…
ഗാന്ധി
രചന : പ്രസീദ.എം.എൻ ദേവു ✍ ഞാനിന്നുപോർബന്തറിലേയ്ക്ക്നടന്നു,ഗാന്ധിയെന്നകുഞ്ഞിനെ കാണാൻ,സ്വാതന്ത്ര്യംഎന്ന് നെറ്റിയിൽആലേപനമിട്ട്,സത്യാഗ്രഹംഎന്ന് ചുണ്ടിൽതേനുരച്ച്,സത്യമെന്ന്നെഞ്ചിൽ തേച്ചുരച്ച്,തീവണ്ടി ബോഗികളിലൂടെ,പല പല ആളുകൾക്കിടയിലൂടെ,വർത്തമാനങ്ങളിലൂടെ,തിരക്കിലൂടെ,തിക്കിലൂടെ,ഇവർക്കെല്ലാംസ്വാതന്ത്ര്യമുണ്ടോ?ഉണ്ടായിരുന്നിരിക്കാം,ഉണ്ടാവുമെന്നുറപ്പിക്കാം,ഉണ്ടെന്ന് ഉറപ്പു വരുത്താം,ദണ്ഡി വരെ നടക്കാം,നടന്ന് നടന്ന്കിട്ടുമായിരിക്കാം,നടത്തം നിർത്തില്ലായിരിക്കാം,ഈ ജന്മത്ത് കിട്ടാത്തസ്വാതന്ത്ര്യം,നേടിയെന്നു ഞാനുംഊറ്റം കൊള്ളുന്നുണ്ട്,മരണപ്പെട്ട ഗാന്ധിഎന്നെയൊന്നുനോക്കി,മൊട്ടു സൂചി പഴുതിലൂടെതോക്കു കുഴൽ നീളുന്നതും,ഞാൻ പിടഞ്ഞു വീഴുന്നതും,സ്ക്രീൻ…
യക്ഷി
രചന : സ്മിതസൈലേഷ് ✍ ചില പെണ്ണുങ്ങളുണ്ട്അരങ്ങൊഴിയുമ്പോഴുംഅനുരാഗമഴിച്ചു വെക്കാൻകൂട്ടാക്കാത്തവർമടിക്കുത്തിൽജീവിതാസക്തികളെഒളിപ്പിച്ചുമാത്രം മരണത്തിന്റെദ്വീപിലേക്ക്യാത്ര പോകുന്നവർഅതിവൈകാരികർക്കുപ്രവേശനമില്ലാത്തമരിച്ചവരുടെദേശത്തു നിന്ന്ഭൂമിയുടെഉടൽ മടക്കുകളിലെഇടവഴികളിലേക്കുനാട് കടത്തപ്പെട്ടവർയക്ഷിയാവുകയെന്നാൽമുടിയഴിച്ചിട്ടുമുലയഴിച്ചിട്ടുമരിച്ചവളുടെസ്വാതന്ത്ര്യംഎന്നുറക്കെപാടിയൊരുവൾമരണത്തിന്റെമുകിലിറങ്ങിജീവിതാസക്തിയുടെകുന്നു കേറുക എന്നതാണ്അരമണികളിൽവസന്തത്തെ കോർത്തുകെട്ടിഅവൾ ഗ്രീഷ്മനട്ടുച്ചകളെപാലപ്പൂ ഗന്ധത്തിലേക്കുപകർത്തിയെഴുതുംഅവളുടെഉടൽ ചൊരുക്കുകളിൽപാതിരാ കാറ്റുകൾക്കുവഴി തെറ്റും .അടിവയറ്റിലെ..രോമരാജികളിൽഅവൾ മഞ്ഞുകാലത്തെതടവിലാക്കുംഭൂമിയിലെ ഒടുവിലത്തെപ്രണയകവിതയുംഅവളുടെ ഹൃദയത്തിൽഅടിമയെ പോലെമുട്ടുകുത്തിയിരിക്കുംപ്രണയാഭിചാരിയായഒരുവൾ പതിനേഴായിരത്തൊന്നുനിലാവുകളെ, പൂട്ടിയവില്ല് വണ്ടിയിൽ..അവളുടെആണുങ്ങളെതേടിയിറങ്ങും..മായാവിനിയായ ഒരുവൾഅനാസക്തനായബുദ്ധന്റെധ്യാനത്തിലേക്കുഊളിയിടുംവിരക്തിയുടെആകാശത്തിലേക്കുനടക്കുന്ന ഒരുവനെപ്രണയത്തിന്റെ…
കലാകാരൻമാർ
രചന : ലാൽച്ചന്ദ് മക്രേരി ✍ ” പ്രപഞ്ചത്തിൻ ശക്തിതൻ അനുഗ്രഹമതൊന്നല്ലോകലയായ് മന്നിൽ പിറക്കുന്നതോർക്കുക “ദാരിദ്ര്യത്തിൻ്റെ നെടുവീർപ്പിനിടയിലുംമക്കൾതൻ ഇച്ഛയേ മനസ്സിലാക്കിയിട്ടായികിടപ്പാടമതുപോലും നഷ്ടപ്പെടുത്തിയ ….കലകളേ സ്നേഹിക്കും രക്ഷിതാക്കളവർതൻകദനത്തിൻ കഥയുള്ള നാടിതീ മലയാളം…..ഓർക്കുക നമ്മൾ കലാകാരരവരുടേ –നിസ്വാർത്ഥമായൊരാ മനസ്സിനേയെന്നുമേ…നമ്മളേച്ചിരിപ്പിക്കും കലാകാരരവരുടേജീവിതപ്രാരാബ്ദം നമ്മളറിയുമോ?വേദിയിൽ നൃത്തത്തിൻ ചിലമ്പൊലി…
താങ്ങും തണലും
രചന : ദിവാകരൻ പികെ ✍ ഭ്രമമാണ് വെറും ഭ്രമം.എന്തിനെന്നറിയാതെ,എന്തിനോടെക്കെ യോ,അടങ്ങാത്ത ആവേശം.പൊന്നിനും പെണ്ണിനുംസമ്പത്തിനും പിന്നെസ്ഥാനമാനങ്ങൾക്കുംഅടങ്ങാത്ത ഭ്രമം.നേടിയതൊന്നുമെ പോര,നേടാൻ പാടുപെടുന്ന ജന്മം.നേടിക്കഴിഞ്ഞാൽനേടാൻ,ബാക്കിയെന്തുണ്ടെന്ന ചിന്ത.തിരിഞ്ഞു നോട്ടത്തിൽ,എന്തുനേടിയെന്ന ചിന്തയിൽമരു പ്പച്ചതേടി അലഞ്ഞവന്മരീചിക മുന്നിൽ കണ്ട ഭാവം.കൂട്ടി ക്കിഴിച്ച ജീവിത ലാഭനഷ്ട,കണക്ക്പുസ്തകത്തിൽ നഷ്ട,കണക്ക് മാത്രം തുറിച്ചു…
സർവ്വം മറയ്ക്കും മതിലുകൾ.
രചന : ബിനു ആർ✍ ദിനംദിനം പലതും മറയ്ക്കുന്നു, ദിക്കുകൾപോലും, പലമതിലുകൾ,പലജാതിയിൽമതവും പലവുരുജാതിയും അഹന്തയുംഅജ്ഞതയും മുയലിന്റെ മൂന്നുകൊമ്പും.മറയ്ക്കുവാൻ ഒന്നുമില്ലാത്തവർ ചുഴിഞ്ഞുകാണുന്നു, ചുഴികുത്തിയുണർത്തും പലചിലഓർമ്മകൾ മതിൽമറയ്ക്കാനേർക്കാഴ്ചകൾഒരിക്കലും ചതിക്കാസൗഹൃദനേരമ്പോക്കുകൾ.അല്പത്തരംകാട്ടാൻപോലും മടിയില്ലാത്തവർചുമക്കുന്നു പലതും,അല്പവും അർത്ഥവു-മില്ലാതെ അർദ്ധരാത്രിയിൽ പോലും,മടിയേതുമേയില്ലാതെ കുടപിടിക്കുന്നവർ.പകലിൽ ഞെക്കുവെട്ടം തിരയുന്നവർകാല്പനികതയുടെ അതിർവരമ്പിനിടയിലുംകാലനീതിയ്ക്കു തുണയും തുണിയുമില്ലാതെചേലുള്ള…
സ്വാതന്ത്ര്യം സർവ്വദാ
രചന : അഡ്വ: അനൂപ് കുറ്റൂർ ✍ സഹൃദയരാംസാമാജികസർഗ്ഗത്തിന്സ്നേഹമാർന്നുലകിൽ സഞ്ചാരത്തിന്സ്വാധീനമായൊരാസ്വാതന്ത്ര്യത്തിനായിസർവ്വസന്നാഹമോടാഗ്രഹിക്കാനായി. സന്ധിചേരുന്നോരു സൂതർക്കായെന്നുംസുധയാകിയ അറിവാർജ്ജിക്കുവാൻസിദ്ധമായൊരു സ്വാതന്ത്ര്യത്തിനായിസർവ്വകാലവുമനുഗ്രഹമായേകിടാൻ. സകലയിടവുമെത്തുന്ന ശ്വസനനെസർവ്വർക്കുമേകണമമലമാർന്നങ്ങുസന്ദർഭമുണ്ടാകുവാനുറയ് ക്കേണംസുഖമോടെയിളയിൽമേവുവാൻ. സംസാരത്തിന്നുൽപ്പത്തിസാരമായിസാനുക്കളിലായിശുദ്ധതയാർന്നതാംസ്രോതസ്സുകളെല്ലാമെന്നുമിളയിലായിസുരവാഹിനിയായെന്നുമൊഴുകുവാൻ. സന്നിധാനത്തിലതിജീവനത്തിനായിസൂകരമെത്തുന്നകിരണമുത്സാഹിതംസതതമെപ്പോഴുമാശ്വാസത്തിനായിസ്വതന്ത്ര്യമെത്തണമെവിടെയുമായി. സംവാദമേറിയ മാനുഷരൊന്നിച്ച്സ്ഥാനത്തായാദ്യയുത്ഭവിച്ചപ്പോൾസൂത്രമെല്ലാമടരാടുവാനായായുധംസങ്കരമാർന്നുസംഘർഷമായുലകം. സംഗരമാക്കിതുലച്ചോരുവിതാനംസത്വരമൊന്നു മോചിപ്പിക്കുവാൻസത്വഗുണങ്ങളെല്ലാം സുമതിയായിസ്വരമഴയായി സിതയിലുതിരുവാൻ. സ്നേഹവാണികളെതിരില്ലാതെന്നുംസർവ്വസ്വാതന്ത്ര്യമാകുമിടത്തിനായിസ്വാധീനമാക്കുക പാരിലെല്ലാമായിസ്വച്ഛന്ദമാരുതനെപ്പോലൊഴുക്കണം. സ്തുതിക്കുന്നോരമ്മ തന്നമലമാംസത്നപാനീയമെന്നുമേതഥ്യയായിസന്തതിക്കുദകുന്ന വരേണ്യതയിൽസന്തതമെത്തിടുവാൻ തൃപ്തമായി. സാക്ഷിയാകുന്ന…
കൊതിച്ചുനേടിയ* സ്വാതന്ത്ര്യം: ഉയരുക..ഭാരതമേ🇮🇳🇮🇳
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ എല്ലാ ഭാരതീയ ,സഹോദരങ്ങൾക്കും ഹൃദ്യമധുരമായ സ്വാതന്ത്ര്യദിന ആശംസകൾ 💖🌷🇮🇳 ഉരുക്കു ചങ്ങലകൾത്തകർത്തെറിഞ്ഞു നാംഉയർത്തെഴുന്നേറ്റവർ മാതൃഭൂവേ, സ്വയം;ചെറുത്തുതോൽപ്പിച്ചുദയ സ്വാതന്ത്ര്യത്തിൻത്രിവർണ്ണധ്വജം പാറിച്ച ഭാരതസോദരർ🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳തിരുത്തിക്കുറിച്ചു; വൈദേശികർ തൻമനംതിരിച്ചെടുത്താമോദ സ്വാതന്ത്ര്യ സുസ്മിതംവർണ്ണാഭ സ്മരണാപുലരിയാം സുദിനമായ്ആചരിക്കുന്നുനാ,മഭിമാനപുരസ്സരം.🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳പവിത്രഭാരത പാവന ദേശമേ,ചരിത്രംകുറിച്ചതാമുദയ സ്വാതന്ത്ര്യമേ,തമസ്സിൽനിന്നൊരു…
