ഉണ്ണികുട്ടൻ
രചന : കലാരത്നംഗോപിക ✍ ഉണ്ണികുട്ടൻ പമ്മിപമ്മിമുറ്റത്തൂടെ നടക്കുമ്പോൾചായ്പിൽ നിന്നൊരു വിളികേട്ടിട്ടവൻഞെട്ടിവിറച്ചു നിൽക്കുന്നുസ്കൂളില്ലാത്തൊരു ദിനമല്ലേകൂട്ടരുമൊത്തു കളിച്ചീടാൻകൊതിപൂണ്ടങ്ങനെ നിൽക്കുംനേരംകൂട്ടുകാരുവിളിക്കുന്നുഅമ്മയറിയാതവരോടൊപ്പംസാറ്റുകളിക്കാൻ പോകാനായിഎന്തെങ്കിലുമൊരു തന്ത്രംമെനയണമെന്നു നിനച്ചവൻനിൽക്കുന്നൂപത്തുമണിക്ക് അച്ഛനു വേണ്ടികാപ്പി കൊടുക്കാൻ പോകാനായ്വട്ടപാത്രമെടുത്തതുകൊണ്ട്അമ്മയതെന്നെ വിളിക്കുന്നുമോനേഅച്ഛനുകാപ്പി കൊടുത്തിട്ടുടനേതന്നെഎത്തീടാംപിള്ളാർകൊപ്പം കളിച്ചീടാതെഇവിടെ തന്നെയിരിക്കേണംഅമ്മപതുക്കെകാപ്പീം കൊണ്ടുമുറ്റത്തൂന്ന് പോയപ്പോൾഉണ്ണീടുളളിൽലഡ്ഡതുപൊട്ടികൂട്ടർക്കൊപ്പം പോയല്ലോ
കൊന്തയണിഞ്ഞ ഭജനക്കാർ
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍ കൂട്ടം കൂടിയിരുന്നൊരു നേരത്തായികൂനിക്കൂടിയിരുന്നൊരുയെഴുത്തിൽകൊട്ടിപ്പാടിസേവകരണിയണിയായികളകളരവമൊരു ഭജനപ്പാട്ടായൊഴുകി.കാതുകൊടുത്തൊരു കാണികളൊത്തുകൈകൊട്ടി പാടി കൂടെ ചേരുമ്പോളാകെകണ്ണടച്ചവരൊത്തൊരാസ്വാദനക്കേളികാലം പോയൊരു പാച്ചിലിലന്ത്യമാകെ.കെട്ടവരയ്യയ്യോകിട്ടിയ വരികളുമായികടും കൈയ്യാലെ സൃഷ്ടിയൊരുക്കികണ്ടും കേട്ടതും പാട്ടായി ചെരുവിൽകെട്ടപ്പഴക്കക്കാരൊത്തുകോലംതുള്ളി.കാപ്പു കെട്ടിയ കൊച്ചനിയന്മാരെല്ലാംകാലത്തായിട്ടലഞ്ഞുത്തിരിയുമ്പോൾകൊട്ടി പഠിച്ചൊരു മേളപ്പെരുമകളേറികുട്ടിക്കളിയതുയുയരുമ്പോളുജജ്വലം.കൂടികൂടിയിരുന്നവർ കൈകൊട്ടിപ്പാടികൊട്ടിക്കയറിയസേവക്കാരമ്പമ്പോകിടിലമായി തരംഗത്തിരയണിയായികൊട്ടിഘോഷത്തോടുലകിലെങ്ങും .കൊട്ടിക്കയറിയ…
*പ്രണയരതി*
രചന : സുജിമോൾ മാരാരി ✍ നിശീഥിനിയുടെ നീലാംബരത്തിൽനിറഞ്ഞു നിന്നൊരു ചന്ദ്രഹാസം,മിഴികളിൽ മറഞ്ഞ സ്വപ്നങ്ങൾമൃദുലമായി വിരിയുന്ന നേരം.കാറ്റിന്റെ താളത്തിൽ ചായുംകേശപാശം കഥകൾ ചൊല്ലും,ഹൃദയത്തിന്റെ ഗൂഢഗാനങ്ങൾഹൃദയം തന്നിൽ വീണ്ടും മുഴങ്ങും.ചുണ്ടുകളിൽ മധുരസ്പർശംചൊരിയുമ്പോൾ പ്രണയരാഗം,നിശ്വാസങ്ങൾ പുഷ്പമാകെനിറയുന്നു അനുരാഗവാനം.സ്പർശങ്ങളിൽ സ്നേഹസാഗരംതിരമാലപോൽ ഒഴുകിയെത്തും,രണ്ടാത്മാക്കൾ ഒന്നാകുന്നരാത്രിയിൽ പ്രണയം പൂക്കും.
പെൺപക്ഷിക്ക് വേണ്ടി ആൺപക്ഷി നടത്തുന്ന പ്രണയത്തിന്റെ എഞ്ചിനീയറിംഗ്.
രചന : വലിയശാല രാജു ✍ പ്രകൃതിയിലെ വിസ്മയകരമായ കാഴ്ചകളിൽ ഒന്നാണ് തൂക്കണാംകുരുവിയുടെ കൂട്. കേവലം ഒരു വാസസ്ഥലം എന്നതിലുപരി, ഒരു ആൺപക്ഷി തന്റെ പ്രണയിനിക്കായി സമർപ്പിക്കുന്ന സ്നേഹോപഹാരമാണത്. എന്നാൽ ഈ നിർമ്മാണത്തിന് പിന്നിൽ വലിയൊരു പരീക്ഷണത്തിന്റെ കഥയുണ്ട്. മഴക്കാലത്തിന്റെ തുടക്കത്തിലാണ്…
ഇനിയെങ്കിലും
രചന : ശ്രീക്കുട്ടൻ ✍ പൂക്കൾ പെറുക്കുവാൻ വന്ന പെണ്ണെപൂമരം നിന്നെയും നോക്കി നിൽപ്പു.ചേലൊത്ത പാട്ടുകൾ പാടിയപ്പോൾതാളത്തിൽ മെല്ലെ ഞാൻ കൈകൾ തട്ടിചാരത്തു ഞാൻ വന്നു നിന്നന്നേരംഎന്നെ നീ കാണാതെ പോയതെന്തേഅന്നു മറഞ്ഞൊരു കാഴ്ചയെല്ലാംഇന്നിതാ ഓർമ്മകൾ മാത്രമായി.ആയിരം ഓർമ്മകൾ പൂത്തു നിന്നുഅതിലൊരു…
ദ ക്യാപിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷന് 2026ലെ ഈസ്റ്റര്‍-വിഷു ആഘോഷിച്ചു
ജിൻസ്മോൻ സഖറിയ ✍ ആല്‍ബനി: ന്യൂയോര്‍ക്കിന്റെ ക്യാപിറ്റലായ ആല്‍ബനിയിലെ മലയാളികളുടെ കൂട്ടായ്മയായ ദ ക്യാപിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷന്റെ 2026ലെ ഈസ്റ്റര്‍-വിഷു ആഘോഷങ്ങള്‍ വിവിധ കലാപരിപാടികളോടെ നടത്തപ്പെട്ടു. ഏപ്രില്‍ 18 ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങി വൈകീട്ട് 6 മണി വരെ…
“മണ്ണുപുരണ്ട സ്നേഹം”
രചന : മുഹമ്മദ് സവാദ്. ✍️ വറുത്ത കടലയുടെ മണം എപ്പോഴും എന്റെ വിശപ്പിനെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. പൊള്ളുന്ന ഉച്ചവെയിലിൽ, ആളൊഴിഞ്ഞ പ്ലാറ്റ്ഫോമിലെ സിമന്റ് ബെഞ്ചിലിരിക്കുമ്പോൾ എന്റെ കണ്ണുകൾ ഇടയ്ക്കിടെ പാളങ്ങളിലേക്ക് നീളുന്നുണ്ടായിരുന്നു. പതിനാലു വയസ്സിന്റെ മാത്രം വളർച്ചയുള്ള മെലിഞ്ഞൊട്ടിയൊരു ശരീരം.…
എന്നെ ചാരിവയ്ക്കുന്നു.
രചന : ശാന്തി സുന്ദർ ✍️ ഞാനൊരു പ്രണയകവിതയിലേക്ക് എന്നെ ചാരിവയ്ക്കുന്നു.എന്നിട്ടും എന്റെ പാദങ്ങൾ നിനക്ക് പുറകേ അലയുന്നുമൈലാഞ്ചിവരച്ചു ചുവപ്പിച്ചുംമിഞ്ചിയണിഞ്ഞും പാദങ്ങൾ നാണമോടെനിന്നെ കാത്തുനിൽക്കുന്നു.നിന്നെ സ്വപ്നം കണ്ട് വരച്ച കണ്മഷിമിഴിയിൽ മനോഹര ചിത്രമായി മാറിയതുംനീയറിഞ്ഞോ?നിലാവിനെ തൊട്ടു നിന്ന ഒറ്റ നക്ഷത്രത്തെമൂക്കുത്തിയാക്കിയതുംഎന്നിലെ പ്രണയം…
അകലെയാവും…..!!
രചന : റുക്സാന ഷമീർ ✍️ അരിഞ്ഞും വേവിച്ചും ഉപ്പു നോക്കിയുംപാചകങ്ങളിലേക്ക് ഊളിയിടുമ്പോൾനിൻ്റെ ഓർമ്മകൾ എന്നിൽ നിന്നുംഅകലെയാവും…..!!അടിച്ചും തുടച്ചും അലക്കിയും പിഴിഞ്ഞുംദിവസത്തെ ഇറുത്തു കളയുമ്പോൾനീയെന്നിൽത്തന്നെ ശബ്ദമില്ലാതെ ഒളിച്ചിരിക്കും……!!സമയം ബാക്കിയാവുമ്പോൾസോഷ്യൽ മീഡിയയിൽ ന്യൂസുകളുംറീലുകളും പരതും. അതിലെല്ലാംമുഴുകുമ്പോൾ നിന്നെ ഞാനെന്നിൽഉറക്കിക്കിടത്തും……!!ഒന്നും ചെയ്യാനില്ലാതെ ചുറ്റും ശൂന്യതനിറയുമ്പോഴാണ്…
ദാഹിക്കുന്ന ഭൂമി
രചന : ബാബുഡാനിയല് ✍️ ചണ്ഡഭാനുവിൻ താപംകത്തിയുജ്ജ്വലിച്ചാകെമണ്ഡലം പുകയുന്നുഭൂതലം വിറയ്ക്കുന്നുമേടമാസത്തിൻ ഗ്രീഷ്മരേണുക്കൾ ഭൂതലത്തിൽനീടുറ്റൊരഗ്നി വർഷം,ചൊരിയുന്നതു പോലെ.ദാഹത്താല്‍ വലയുന്നുജീവജാലങ്ങളെല്ലാംദേഹിയും തളര്‍ന്നേവംവീണുപോകുന്നതയ്യോ!!വാടി വീണൊരു പക്ഷി,വിണ്ടുകീറിയ മണ്ണിൽതേടുന്നു ജലത്തിനായ്ഊര്‍ദ്ധവും വലിച്ചയ്യോ.ശാഖകള്‍ കരിഞ്ഞൊരുശാഖികള്‍ നില്പ്പൂ മണ്ണില്‍ശോഭയറ്റവയെല്ലാംകലമാന്‍ കൊമ്പുപോലെമണ്ണിൽ നിന്നുയരുന്നുദീനരോദനങ്ങളുംവിണ്ണിൽ നിന്നൊരു തുള്ളിവീഴുവാൻ കാത്തിരിപ്പൂ!
