തിരുവോണപ്പുലരിയിൽ
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ പൊൻതിരിയിട്ട വിളക്കു തെളിഞ്ഞതു-പോലെയുണർന്നൂ മലയാളംകമനീയാമൃത സുകൃതം പകരാൻഅരികിലണഞ്ഞൂ തിരുവോണം.നൽപ്പുലരിക്കതിരാൽ മമ ഗ്രാമംഹൃത്തിലുണർത്തീ ഹരിനാമംമാനവലോകമറിഞ്ഞൂ മഹിയിതിൽമാബലി നൽകിയ പൂക്കാലം.ഉത്സാഹത്തേരുരുളുന്നൂ – പ്രിയർസാമോദത്തേൻ നുകരുന്നു;കനകവിളക്കു കൊളുത്താനണയുംതാരങ്ങൾ സ്മിതമരുളുന്നൂ.കവിതകൾപോലുണരും ഗ്രാമങ്ങൾകർഷക ഹൃദയമുണർത്തുന്നൂകാനനപാതകൾ പോലുദയത്തിൻചാരുതയേവമതേറ്റുന്നുരമ്യ മഹായവനിക,യിന്നൊരുപോൽഉയർത്തി മാനവ മലയാളംതുടിതാളങ്ങളുയർന്നൂ…