ആദ്യരചന
രചന : ബിന്ദു അരുവിപ്പുറം✍ പ്രിയമുള്ള വാക്കിനാൽ കോർത്തു ഞാനാദ്യമായ്മുല്ലപ്പൂമണമുള്ള കാവ്യമാല!മാരിവില്ലഴകാർന്ന ചിത്രങ്ങളൊക്കയുംചിറകുവിരിച്ചു പറന്നു മെല്ലെ. ആരോരുമറിയാതെ മാനസച്ചെപ്പിലായ്താഴിട്ടു പൂട്ടിയടച്ചതല്ലേ!ആത്മാവിനുള്ളിലെ മധുരാനുഭൂതിയായ്പൂത്തുവിടർന്നു ലസിച്ചതല്ലേ! താമരപ്പൊയ്കയിൽ നീരാടി നീയെന്നുംപിരിയാത്ത നിഴലായെന്നരികിലെത്തിആലിപ്പഴമ്പോലെ പെയ്തൊരാമഴയിലായ്ഞാനറിയാതെ നനഞ്ഞു പോയി. തൂലികത്തുമ്പിലെ വിസ്മയത്തുള്ളിയായ്അക്ഷരക്കൂട്ടം തുടിച്ചുണർന്നു.കരളിലായ് കോർത്തുവലിച്ചൊരാ നോവുകൾകാച്ചിക്കുറിക്കിക്കുറിച്ചുവെച്ചു. മോഹവും…