മനസ്സിലൊരീണം
രചന : രമണി ചന്ദ്രശേഖരൻ ✍ പുലരിപ്പൂവിൻ ചുണ്ടിലൊരീണംപാടുവതാരാണ്എൻ മണിവീണയിൽഈണം മീട്ടാൻ വന്നതുമാരാണ്കാതിലൊരീണം പാടിയകന്നത്പൂങ്കുയിലാണെന്നോഅനുരാഗത്തിൻ തേൻമൊഴിയായികാറ്റലമൂളിയതോമേലേ മാനച്ചിറകുകൾ മെല്ലെകുളിരുകൾ നെയ്യുമ്പോൾകാറ്റത്തൂഞ്ഞാലാടി വരുന്നത്ചാറ്റൽ മഴയാണോമനസ്സിനുള്ളിൽ താളം തുള്ളുംകവിതകളൊഴുകുമ്പോൾമഴയായി വന്നെന്നുള്ളു നിറച്ചതുംകനവുകളാണെന്നോമഴവിൽപ്പൂങ്കുട ചൂടിയൊരുങ്ങിആരോ പോകുന്നുഎന്നിടനെഞ്ചിൽ മേളത്തിൻ്റെതകിലുകളുണരുന്നുപ്രിയനേ നീയെന്നരികിലണയാൻകൈവള കൊഞ്ചുമ്പോൾസരിഗമപാടി കാൽത്തള വീണ്ടുംമഴയായ് പെയ്യുന്നു.