മഴ മേഘങ്ങൾ.
രചന : അനൂബ് ഉണ്ണിത്താൻ തിരുവനന്തപുരം ✍ മാരിപെയ്യുകയാണസ്യൂതംകുളിരു ചൊരിയുന്നു നീഹാരാർദ്രമായ്മൽപ്രിയേ നീയരികിലുണ്ടെങ്കിലോ –യെന്നൊരുമാത്ര ഞാനോർത്തുപോയി …നിന്നോർമ്മകളേകുമായിളം ചൂടെനിക്കുനീരാളമാകുന്നപോൽപ്രകൃതി വർഷമേഘാൽ കൂരിരുട്ടിൽ മുങ്ങവേകാഞ്ചനദ്യുതിപാകി നിന്നാനനം …നിൻ സ്മരണയിൽനനഞ്ഞ ചുംബനം പോൽശബളിതമാമൊരു പുലർകാലമാഗതമായ്അന്നു നിന്നെ പുണർന്നനേരമേതോമായാലോകത്തെ നവഗന്ധം നുകരവേ…ചന്ദനപ്പൂങ്കുളിർക്കാറ്റായും മന്ദാരച്ചില്ലയിൽചുറ്റി വളഞ്ഞൊരു പിച്ചകപ്പൂങ്കുലയായുംകല്യാണസൗഗന്ധികപ്പൂ…