നിറക്കുനീയീ പാനപാത്രത്തിലാന്ധ്യം!
രചന : ഉണ്ണി കെ ടി ✍ വെറുംവാക്കിന്റെ വ്യയമെന്നുതോന്നിയോവിശുദ്ധിയില്ലാത്ത വിടനെന്നു നിനച്ചുവോചപലങ്ങളീ ചൊല്ലുകളെന്നെണ്ണിയോശാരദേന്ദുപൂക്കും രാവിലുച്ചസ്ഥായിതേടുമുന്മാദമല്ലെന്റെ നേരല്ലേ പകുത്തേകിഞാനയ്യോ,നീയിതറിയാതെപോകയോ…?അനുനിമിഷമുരുകുന്നു നൊമ്പരത്തീയില്‍,ആദിമസ്മൃതികളില്‍നിന്നുമടയാളംതേടന്നു…,ചൊല്ലിമറന്ന വാക്കിന് പൊരുളുതിരയുന്നു,പിന്നെപ്പതിയെ മതിയില്‍നിന്നുമാഞ്ഞുപോയതായ്ക്കരുതുന്നു…!!!ഭ്രമങ്ങളില്‍ ഞാനെന്തോ നിനച്ചുപോയ്ഭ്രമിപ്പിച്ചു നീ ചിരിച്ചകന്നുപോയ്ഭദ്രമൊരുവാക്കിന്‍ നേരുവീണുടയവേഭദ്രേയീവാഴ്വിതെത്രവിരസം…?സങ്കോചംപൂണ്ടുനിന്ന പകലുംപടിയിറങ്ങയായ്…!സരസവചനസുഗന്ധിയാം സന്ധ്യകള്‍സങ്കടംചൊല്ലിപിരിഞ്ഞുപോയി ..,സാകൂതമൊരു സ്വപ്നം കണ്‍പീലികളിലൂഴമിട്ടുനില്പാണകന്നുപോയനിദ്രയൊന്നണഞ്ഞെങ്കിലെ-ന്നെപ്പുല്കിയെങ്കിലീനിറമറ്റോരിരുള്‍മറന്നീനിറമുള്ളകിനാവിന്റെ കളിത്തൊട്ടിലില്‍വിശ്രാന്തിയറിഞ്ഞേനെയെന്‍ ക്ഷീണചേതന…..!!ഇരുളുമാത്രംബാക്കിയീനീഡത്തിലിനി,തുനിഞ്ഞുനില്ക്കും…
