പുരുഷപുരാണം◾
രചന : ശ്രീകുമാർ പെരിങ്ങാല.✍️ ഏറ്റവും സ്വസ്ഥതയാർന്നൊരു ജീവിത-മാണിൻ്റെ ജന്മമാണെന്നു ചൊല്ലുന്നവർഎങ്കിലും കേട്ടിടാമാവീരഗാഥകൾപാണൻ്റെ പാട്ടുപോലുള്ളതല്ലെങ്കിലും. മാതാപിതാക്കൾതന്നാഗ്രഹം സാധ്യമാ-യാദ്യം ബലി കൊടുക്കുന്നുതന്നിച്ഛകൾതന്റെ മോഹങ്ങളെ ഹോമിച്ചിടുന്നവ-നുറ്റവർതന്നുടെയാശകൾ നെയ്യുവാൻ. ആശ്രിതർതന്നുടെ സ്വപ്നങ്ങളൊക്കെയുംസ്വന്തമിഷ്ടങ്ങളായ് കൊണ്ടുപോയീടണംകഷ്ടനഷ്ടങ്ങളെ നെഞ്ചിലൊടുക്കിയാൾപുഞ്ചിരിപ്പൂവതിൻമേലെ വിരിച്ചിടും. കൈയിലോ കാലണയില്ലെന്ന സത്യവു-മാരുമറിയാതിരിക്കണമെന്നുമേസർവ്വഥാ വേലചെയ്തീടുന്നുമെന്നുമാവീടിൻ്റെ ഭദ്രത കാത്തുസൂക്ഷിക്കുവാൻ. സോദരിമാർക്കൊരു…
