എല്ലാ അതിജീവിതമാർക്കും സമർപ്പിക്കുന്നു…. 🙏
രചന : സെഹ്റാൻ ✍ സൈക്കിൾ ചവിട്ടിമലയിറങ്ങിവരുന്നുനഗ്നയായ പെൺകുട്ടി.തുരുമ്പിച്ച ചങ്ങലയുടെകരകരശബ്ദത്തിനിടയിലൂടെയുംകേൾക്കാവുന്നഅവളുടെ ഏങ്ങലടികൾ….യാത്രാന്ത്യത്തിൽവിജനമായ മൈതാനത്തിനരികിലെവൃക്ഷശിഖരത്തിലൊന്നിൽതൂങ്ങിയാടുന്നൊരുവളായിഅവൾ അവളെക്കണ്ടെത്തുന്നു!.മൈതാനത്തിൻ്റെ മധ്യത്തിൽഉടലാകെ കത്തിക്കരിഞ്ഞുപോയൊരുവളായി അവൾഅവളെക്കണ്ടെത്തുന്നു!.മൈതാനത്തിനപ്പുറംആളൊഴിഞ്ഞ വീടിനുള്ളിൽവിഷം ഉള്ളിൽച്ചെന്ന്ജീവനറ്റുപോയൊരുവളായിഅവൾ അവളെക്കണ്ടെത്തുന്നു!.സൈക്കിൽ ചവിട്ടിതിരികെ മലകയറുകയാണവൾ.തുരുമ്പിച്ച ചങ്ങലയുടെകരകരശബ്ദത്തിനിടയിലൂടെയുംകേൾക്കാവുന്ന അവളുടെഏങ്ങലടികൾ….നോക്കൂ, ഞാൻ ചിന്തിക്കുന്നതെന്തെന്നോ…?ഈ കാഴ്ച്ചകളൊന്നും,ഈ ഒച്ചകളൊന്നുംനിങ്ങളുടെ ഉണർവ്വിലോ,ഉറക്കത്തിലോ യാതൊരുവിധഅസ്വസ്ഥതകളും എന്തുകൊണ്ട്ഉളവാക്കുന്നില്ല എന്നതാണ്!⚫✒️
