വേടൻ്റെ പാട്ട്
രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ വേടാനീ,പാടുന്ന പാട്ടുകളൊക്കെയുംപാടിപ്പഴകിയതല്ലോ മുന്നേ!ആയതിൻ ശീലുകൾക്കുണ്ടോ പ്രസക്തിയി-ന്നായപോലൊന്നറിയാൻ ശ്രമിപ്പൂകേരളംമാറിയിട്ടെത്ര കാലങ്ങളായ്കോരനിന്നീനാടു സ്വർഗ്ഗഗേഹം!തമ്പ്രാൻ്റെ മുന്നിലായ് കുമ്പിട്ടുനിന്നവർ,തമ്പ്രാൻമാരായ് വിലസുന്നുമുന്നിൽ!ജാതി, മതങ്ങൾക്കതീതമായ് വിപ്ലവ-ഗീതികൾ പാടിയോ,രിയെമ്മസ്സുംഏക്കേഗോപാലൻ തുടങ്ങിയോരൊക്കെയു-മോർക്കുക,മേലാളവർഗ്ഗമല്ലോ!ആയവർ കാട്ടിയ കാരുണ്യമോരോന്നുംവായതുറന്നൊന്നു പാടൂവേടാഅല്ലെങ്കിൽ നീപാടും പാട്ടുകൾ കേൾക്കുവാ-നില്ലില്ലൊരാളുമുണ്ടാവുകില്ലപണ്ടൊരു വേടനുരുവിട്ട ശീലുക-ളുണ്ടിന്നുംനമ്മുടെ നാട്ടിലെങ്ങുംമാനവർ ചെയ്യേണ്ട ധർമ്മങ്ങളൊക്കെയു-മാ,നൽകൃതിതന്നിലുണ്ടു,കാൺമൂവേടാ,നീ…