മുറിവേറ്റവർ
രചന : സെഹ്റാൻ✍ എന്നാൽ മുറിവേറ്റവരാകട്ടെ മുറിവുകളെക്കുറിച്ച്നിശബ്ദരായിരിക്കുന്നു.ഇരുളിന്റെ തകർന്ന കണ്ണാടിച്ചില്ലുകളിലെപ്രതിബിംബങ്ങളോട് സംവദിക്കുമ്പൊഴുംഅതിവിദഗ്ധമായി അവർമുറിവുകളെ മറച്ചുപിടിക്കുന്നു.വിണ്ടുകീറിയ വീഥികളുടെഓരങ്ങളിൽ തീക്കുണ്ഡങ്ങളൊരുക്കിഅവർ മുറിവുകൾക്ക് ചൂടുപിടിപ്പിക്കുന്നു.മഞ്ഞുകാലങ്ങളിൽ ഒഴിഞ്ഞപക്ഷിക്കൂടുകളിൽ അവർ തങ്ങളുടെഏകാന്തതയെ നിക്ഷേപിക്കുന്നു.ഇലപൊഴിക്കുന്ന കാലത്ത്വൃക്ഷങ്ങളുടെ വേരറ്റങ്ങളിൽ അവരുടെവിയർപ്പുതുള്ളികൾ ചേക്കേറുന്നു.മുറിവുകൾ പക്ഷേ അപ്പോഴുംഉണങ്ങാതിരിക്കുന്നു!മുറിവുകളെക്കുറിച്ച് അവർ നിശബ്ദരായിരിക്കുന്നു!അത്രമേൽ മുറിവുകൾക്കുള്ളിലേക്ക്അവർ പൂണ്ടിറങ്ങിപ്പോയതിനാലാവണംനേർത്തൊരു വിലാപം…
