Category: വൈറൽ

തന്ത വൈബ്.

രചന : രാജു വിജയൻ ✍ ഞങ്ങൾക്കുമുണ്ടായിരുന്നെടാ മക്കളേഞാറ്റുപൂ പോലത്തൊരക്കാലം…നാട്ടുമാഞ്ചോട്ടിലെ പൂത്തൊരാ കൊമ്പിന്മേൽഞാണ്ടു കളിയ്ക്കണൊരക്കാലം…ഫ്രീക്കന്മാർ നിങ്ങളെ വെല്ലുന്ന മോഡലിൽഅപ്പാച്ചെ സ്റ്റൈലുള്ളോരക്കാലം..ബാഗി ജീൻസുമിട്ട് ഹൻഡ്രഡ് സി സി ബൈക്കിൽകേറി പറക്കണൊരക്കാലം….കൊട്ടകക്കുള്ളിലായ് കടലേം കൊറിച്ചുംകൊണ്ടിഷ്ട്ട പടം കണ്ടൊരക്കാലം…കഷ്ടപ്പാടുണ്ടേലും നാട്ടു കവലയിൽകൂട്ടരോടൊത്തിരുന്നക്കാലം…ചെമ്പകപ്പൂമൊട്ട് കൈയ്യിൽ കരുതി –കൊണ്ടാരെയോ…

സൂര്യകാന്തി പ്പൂക്കൾ

രചന : ജിഷ കെ ✍ സൂര്യകാന്തി പ്പൂക്കൾരാജി വെക്കുമോവേനൽക്കാല ക്കൊയ്ത്തുകളുടെആസ്ഥാന വിളവെടുപ്പുകാർഎന്ന പദവി…അപ്പോഴും സൂര്യനോട് പിണങ്ങിപ്പോയതി ന്റെകടുത്ത ഇച്ഛാ ഭംഗം കാണുമോഅവരുടെ കയ്യൊപ്പുകളിൽ…ആരുടെ പരാതിയാണ്പൂക്കൾഎന്നും വിരിയുന്ന ഇടങ്ങളിൽസമർപ്പിക്കുന്നത്…കൊഴിഞ്ഞു പോക്കുകളിൽ നിന്നുംകണ്ടെടുക്കുന്നവിരലടയാളങ്ങളിൽനിന്നുംഅസ്തമയം മറച്ചു പിടിക്കുന്നആ രഹസ്യമെന്തായിരിക്കും..കടൽ കാണും മുൻപേ മായ്ച്ചു കളയാവുന്നഏതെങ്കിലും…

സ്ത്രീകൾക്കായ് ഒരു ദിനം

എഡിറ്റോറിയൽ ✍ ഒരു പെണ്ണിന്റെ സാന്നിധ്യമില്ലാത്തൊരുവീട് ശ്രദ്ധിച്ചിട്ടുണ്ടോ…?മുറ്റം മുഴുവൻ കരയിലകൾ.കോലായിൽ അലക്ഷ്യമായി കിടക്കുന്ന പത്രത്താളുകൾ.മാറാല നിറഞ്ഞ ചുവരിൽ ഗൗളിയുംഎട്ടുകാലിയും ഒളിച്ചുകളിക്കുന്നു.നിലച്ചുപോയ ഘടികാരത്തിന്റെനിശ്ശബ്ദത.മുഷിഞ്ഞ വസ്ത്രങ്ങളുടെ മടുപ്പിക്കുന്നഗന്ധം.അടുക്കള മുഴുവൻ പാചകത്തിന്റെ അവശിഷ്ടങ്ങൾ.എച്ചിൽ പാത്രങ്ങൾ സിങ്കിൽ കനിവ്കാത്തു കിടക്കുന്നു.ഫ്രിഡ്ജിൽ പുളിച്ച കറികളുടെ,ചീഞ്ഞ പച്ചക്കറികളുടെ രൂക്ഷഗന്ധം.വെറുതെ കറങ്ങുന്ന…

വിനാശകാലം

രചന : മോഹൻദാസ് എവർഷൈൻ ✍ കുന്നോളം വിശപ്പുണ്ടെന്ന്ഉള്ളിൽ നിന്നാരോ വിളിക്കുന്നു.കുമ്പിളിൽ കഞ്ഞിപോലു –മില്ലെന്ന് ഞാനും ചൊല്ലുന്നു.ഉണ്ണുവാനുള്ള കാശ് മക്കൾകട്ടെടുത്തൂ കഞ്ചാവിനായി.മിണ്ടുവാൻ കഴിയാതെ ഞാനും.അച്ഛൻ വെറും തന്തവൈബ്അമ്മയോ വെറും മൂകസാക്ഷി.ശാസനകൾ അന്ത്യശാസനമായിതിരിഞ്ഞ് കൊത്തുമ്പോൾചോര, ചുടു ചോര മണക്കുന്നു.വീടല്ലയിത് അരക്കില്ലമാണ്ഇരുണ്ടമുറികളിൽ മരണംപതിയിരിക്കുന്നു, ഊഴംഎനിക്കോ…

തള്ള

രചന : മേരിക്കുഞ്ഞ്✍ തൊട്ടയൽമതിലിന്റെ –യങ്ങേതലയ്ക്കലെപ്രിയമുള്ള വീട്ടിൽ നി-ന്നുയരുന്നുണ്ടലമുറ !മറിയാമ്മച്ചേടത്തി വീണു !തുടയെല്ലു പൊട്ടി ….സത്യനന്തിക്കാട്ചിത്രത്തിലെഫെയ്ംകൊച്ചു ത്രേസ്യാക്കൊച്ചിൻനേരുള്ള ചെയ്തിയുംനെറിവുള്ള ഭാവവുംപാലപ്പത്തിൻനിറ-ച്ചന്തവുമുള്ളൊരാൾ…..തറവാട്ടകങ്ങളിൽകത്തുന്നപൊൻവിള –ക്കായപൊന്നമ്മ!എങ്ങനെആശ്വസിപ്പിക്കേണ്ടുപൊൻമക്കളെ പ്രിയമരുമക്കളെ ,പേരക്കിടാങ്ങളെ…ഓർത്തോർത്തു നോക്കീട്ടും കൂട്ടിക്കിഴിച്ചുപെരുക്കിഹരിച്ചിട്ടുമൊട്ടേറെവാക്കിട്ടുചെപ്പിൽ കുലുക്കി –പരതി യെടുത്തിട്ടുംകിട്ടിയില്ലുചിതമാംസാന്ത്വന വാക്കുകൾ.നന്മകൾ കിനിയുന്നമൊഴി വേണ്ടതല്ലയോഒന്നുമേ തെളിയുന്ന –തേയില്ല ബുദ്ധിയിൽ …മുഷിഞ്ഞു…

മകൻ

രചന : രാജേഷ് ദീപകം. ✍ കൈയ്യോകാലോ,വളരുന്നതുംപിന്നെ പിച്ചനടന്നതുംനോക്കിനോക്കിചാരത്തുതന്നെഉണ്ടായിരുന്നമ്മഓമനകുഞ്ഞിന്റെഒപ്പമെന്നും.കാച്ചികുറുക്കിയ കൂരോകുടിക്കുവാൻആയിരം കഥകൾമെനഞ്ഞിരുന്നു.ആകാശത്തമ്പിളിമാമനെകാണിച്ചും,.കക്കേടെ പൂച്ചേടെകഥ പറഞ്ഞും അന്നംകൊടുക്കുന്നവേളകളിൽഒരായിരം സ്വപ്നംകണ്ടിരിക്കാം!?പുത്തനുടുപ്പിട്ട്ഹരിശ്രീകുറിക്കുമ്പോൾ,ആദ്യക്ഷരത്തിന്റെ മധുരം നുകർന്നപ്പോൾ,തേനൂറുംവാക്കുകൾഹൃദയം കൊണ്ട് കേട്ടിരിക്കാം.കണ്ണൊന്നുചിമ്മിയാൽകാണാമറയത്ത്പാത്തിരിക്കുമ്പോഴുംഉണ്ണി,യെന്നൊരു വിളിവിളിച്ചാൽപൊട്ടിച്ചിരിച്ചുകൊണ്ടോടിയെത്തും.പൊടിമീശകാലത്തുംഉണ്ണിക്കമ്മതൻ വാക്കുകൾവേദവാക്യബോലെ യായിരുന്നു.നോക്കെത്താദൂരത്ത്പഠിപ്പിന് പോയപ്പോൾഉണ്ണിതൻമിഴികൾ നിറഞ്ഞിരുന്നു.കാലം കഴിഞ്ഞുകോലവും മാറിഉണ്ണി മറ്റൊരാളായിതീർന്നുവല്ലോ!?വന്നവഴികൾമറന്നവല്ലോ!അമ്മമൊഴിയും മറന്നുവല്ലോ!ലഹരിതൻമായലോകത്തകപ്പെട്ട്മറവിയിലൂടെനടന്നുവല്ലോ!?രക്തബന്ധങ്ങൾഒക്കെ മറന്നൊരുപിശാചിൻ ജന്മമായ്‌തീർന്നുവല്ലോ!?നെഞ്ചിൽകത്തിതറയ്ക്കവേ,കൊത്തിവലിക്കുംവേദനയാൽ,പുളയുമ്പോഴുംഉള്ളിൽ തറച്ചുഉണ്ണിതൻ വാക്കുകൾകണ്ണീരുപോലും…

തിരൂരങ്ങാടി

രചന : ഗഫൂർകൊടിഞ്ഞി✍ ഓർക്കാപ്പുറത്ത്ഒരു നൂറ്റാണ്ടിനപ്പുറത്ത് നിന്ന്ഒരു വെടി പൊട്ടി.പന്താരങ്ങാടിയിൽ നിന്ന്അത് തിരൂരങ്ങാടിയിലേക്കുംഅവിടെ നിന്ന് ഏറനാട്ടിലേക്കുംപിന്നെ മലബാറിലാകെയുംമാലപ്പടക്കം പടർന്നു പൊട്ടി.പക്ഷെ ആ ദുസ്വപ്നംഞാൻ മാത്രമാണ് കണ്ടത്എന്റെ ഉറക്കം മാത്രമാണ് മുറിഞ്ഞത്.ഉറക്കം നടിച്ച് കിടന്നവരുംപകലുറക്കത്തിന്റെ ദിവാസ്വപ്നത്തിൽമലർപൊടിയേറ്റി മയങ്ങിയവരും ഞെട്ടിയില്ലവെടി പൊട്ടിയതു പോലുംഅവരറിഞ്ഞു കാണില്ല.ഒരു…

പ്രണയതാളം.

രചന : സക്കരിയ വട്ടപ്പാറ ✍ ഇരു ഹൃദയങ്ങൾഒന്നാകുന്ന രാവിൽ,ദാഹങ്ങൾ ഇഴുകിച്ചേരുന്നുമെല്ലെ.മോഹങ്ങൾ തമ്മിൽതിരമാലകൾ തീർക്കുന്നു,അനുഭൂതി തൻകൊടുമുടികൾ കീഴടക്കുന്നു. മിഴികളിൽ പ്രണയത്തിൻആഴികൾ ഇരമ്പുന്നു.അധരങ്ങളിൽ തേൻകിനിയുന്ന പൂക്കൾ വിരിയുന്നു.കരങ്ങൾ പരസ്പരംതഴുകുന്നു മൃദുവായി,ഓരോ കണങ്ങളുംആനന്ദ പുളകമണിയുന്നു. ഇളം ചൂട്പടർത്തി,ശ്വാസത്തിൻ കാറ്റ് വീശുന്നു.ഒഴുകിയെത്തുന്ന സംഗീതമായ്,മധുര ശബ്ദങ്ങൾ ഉയരുന്നു.ഓരോ…

ചൊവ്വയിൽ കടൽ, ബീച്ച്,

രചന : ജിൻസ് സ്കറിയ ✍ ചൊവ്വയിൽ കടൽ, ബീച്ച്, ചുമ്മാതല്ല തെളിവ് ഇതാപ്രാചീനകാലത്ത് ചൊവ്വയിൽ കടലുണ്ടായിരുന്നതിന്റെ തെളിവുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ചൈനയുടെ ഷുറോങ് റോവർ‌ കണ്ടെത്തിയ വിവരങ്ങളിൽ നിന്നാണ് ചൊവ്വയുടെ ഉപരിതലത്തിനടിയിൽ പ്രാചീന കടൽ തീരം (ബീച്ച്) ഉണ്ടായിരുന്നതിന്റെ അവശേഷിപ്പുകൾ…

രാഗഹാരം (വടക്കൻപാട്ടു ശൈലി)

രചന : എം പി ശ്രീകുമാർ✍️ ചന്ദനപ്പല്ലക്കിൽ വന്നതാരൊ !ചന്ദ്രനെപ്പോലവെ നിന്നതാരൊ !ചന്ദനത്തിൻഗന്ധം തൂകിയാരൊചഞ്ചലചിത്തം കവർന്നതാരൊ !നല്ലകസവുള്ള മുണ്ടുടുത്ത്ചേലിൽ ചെറുകുറിയൊന്നണിഞ്ഞ്പൗരുഷമോതുന്ന മീശയോടെതേജസ്സൊഴുകുന്ന രൂപമോടെപാതി മയക്കത്തിൽ വന്നതാരൊചാരത്തു വന്നിപ്പോൾ നിന്നതാരൊ !പൂങ്കോഴി കൂവി തെളിയുന്നല്ലൊപൂന്തെന്നൽ മെല്ലെ തഴുകുന്നല്ലൊചെമ്മുകിൽ ചിത്തത്തിൽ പാറിടുന്നുചെന്താമരപ്പൂക്കളാടിടുന്നു !ചേലൊത്ത പൂക്കൾ…