ഉണ്ടോണം
രചന : ശ്യാം കുമാർ എസ്✍️ പൂക്കടയല്ലിത് പൂമണമെവിടെ ?പൂക്കുന്നിവിടെ കച്ചോടംതൂക്കം കുറവാണല്ലേയെന്തൊരുവിലയാണയ്യോ പൂക്കൾക്ക് !ചോദ്യം കേട്ടാ പുഷ്കരനുടനെവെട്ടിയൊതുക്കിത്തൂക്കുന്നുപോരാത്തതിനാപ്പൂപ്പൊലി ഗാനംപെരുമയൊടൊച്ചയിൽവെയ്ക്കുന്നൂനാളെത്തിരുവോണത്തിൻനാളാ-ണടവെച്ചിലവെച്ചുണ്ണേണം !അയൽപക്കത്തൊടിയിൽചെന്നൊരു നാക്കില വെട്ടിയെടുക്കേണംവെട്ടിയൊരോർമ്മ മറക്കും മുൻപാവാഴ പറക്കുന്നടിയോടെഅയൽപക്കത്തെചേട്ടനൊരുശിരൻപടനിലമൻപൊടു തീർക്കുന്നൂനാക്കിലയെന്നതുകേൾക്കുമ്പോ-ളിടിവെട്ടിയ പോലെ തരിക്കുന്നുനാൽക്കവലയ്ക്കുനടുക്കായ്മറ്റൊരു മീശക്കാരൻ കുഞ്ഞേട്ടൻനോറ്റുനടത്തും പീടികമുറ്റ-ത്തോണം വന്നാൽ പൊടിപൂരംരണ്ടാൾക്കുള്ളൊരുസദ്യച്ചാർത്തിൻതാളു പതുക്കെ…
