“പാട്ടുരായ്‌ക്കൽ “കലാമണ്ഡലം ഹൈദരാലി സ്മരണ.
രചന : സതീഷ് ഗോപി✍ രാമുടിത്തുമ്പിൽ മഞ്ഞിൻപൂവുകൾ, ചേതോഹര–-താരങ്ങളണിയിക്കും മാല്യങ്ങൾ, ധനുക്കുളിർ.നീയുമുണ്ടൊപ്പം, നമ്മൾ തേടിയഗാനാകുലൻ ദൂരയായ് പാടുന്നുണ്ടാം.ഭാരതപ്പുഴച്ചാലിൽ ഖേദത്തിൻ മഹാസൂര്യൻകാരമുൾക്കാട്ടിൽപ്പീലി വിടർത്തും മയിൽക്കൂട്ടം.പാലത്തെക്കുലുക്കുന്നു; തീവണ്ടിപ്പടയോട്ടം.ആലസ്യം തീണ്ടാതുഗ്രം വള്ളത്തോൾ പ്രതിമയും.ഹൈദർമാഷില്ലാ, ഹരിപ്പാടൊരു ക്ഷേത്രത്തിലെകർണജീവിതക്കളിയരങ്ങിൽ പാടുന്നുണ്ടാം.ഏഴിനും മീതെ പൊന്തുമാസക്തമനസ്‌കരായ്‌നമ്മളോ പുറപ്പെട്ടു, കതിവന്നൂരോൻ സാക്ഷി.നാടകസ്‌കൂളിൻ മുറ്റം,…
