പുകയുന്ന യവനിക.
രചന : ജയരാജ് പുതുമഠം.✍ ചിന്തകൾ സ്മരണകൾപ്രയാണങ്ങൾ പ്രാമാണ്യങ്ങൾധർമ്മാധർമ്മ പർവ്വങ്ങൾപുണ്യപാപ തീർത്ഥങ്ങൾയവനിക പുകഞ്ഞുതുടങ്ങിപരിഹാരസദ്യകളുണ്ടു-വലഞ്ഞു ഞാനീ പന്തിയിൽ,പരിഹാസങ്ങളുംഎന്നിട്ടും അടങ്ങിയില്ല ഉള്ളിലെതീക്ഷ്ണദാഹവും വെമ്പലുംഉപദേശാമൃതമേഘങ്ങൾആവോളം പെയ്തുവീണെൻവഴിത്താരയിൽ പലകുറിപുഴുക്കളുടെ ഘോഷനാദത്തിൻവിഷപ്പുകയാണല്ലോ ചുറ്റിലുംചരിത്രപാഠപുസ്തകങ്ങളിൽപൊള്ളത്തരങ്ങളുടെകാർമേഘങ്ങൾ നിറയെതിങ്ങിവിങ്ങുന്നത് തിരിച്ചറിഞ്ഞ്പഴയതെല്ലാം വലിച്ചെറിഞ്ഞ്മറ്റൊരു അബദ്ധത്തിലേയ്ക്ക്തലചായ്ച്ച് നിൽക്കുകയാണിനിയുംഎന്റെ കൗതുകത്തിന്റെകൊന്നച്ചെടികൾ.
