കുട്ടിക്കുറുമ്പുള്ള കുഞ്ഞനുജത്തി
രചന : രഘുകല്ലറയ്ക്കൽ..✍️ മാതൃത്വമമ്മതന്നഭിമതം മക്കളിൻ,കുസൃതികൾ,മേന്മയാലാറുണ്ട് സോദരർ ഞങ്ങളൊന്നാകിയോർ.മിത്രങ്ങളാറിലും മുതിർന്നവനെന്നഭാവം തനിക്ക്മേച്ചുനടക്കുവതേറെ കഠിനമെന്നാലുമാബാല്യം.മാധുര്യമാർന്നുള്ള സോദരബന്ധത്താലേറും,മാറുവതെത്ര കഷ്ടമെന്നാകിലും മിത്രങ്ങൾ!മാറ്റം, മുതിർന്നു, ജീവിതം മന്വോന്യമകന്നവർമാന്യമായ് ജീവിത ധാരയിലുറ്റവർക്കകലമായ്.മറക്കില്ലയന്വോന്യമെങ്കിലുമൊരുവൾ രോഗിയും!,മാത്രനേരമിരട്ടിച്ചു,അവിചാരിതമവൾ വിട്ടകന്നു,മറഞ്ഞവൾ കുട്ടിക്കുറുമ്പുള്ള കുഞ്ഞനുജത്തിയാൾ,മനസ്സലട്ടിയോർക്കാപ്പുറത്തു,നീ കൂടുവിട്ടോടിയോ?!മുറ്റും മനോ നൊമ്പരമെന്നിലായ് ഒട്ടു, മാറാതെയും,മറക്കാനരുതാത്ത നോവെന്നെയലട്ടുന്നു പെങ്ങളെ!.മറ്റാരിലുമേറ്റം മൂത്തവനെന്റെ…
ആത്മാവിന്റെ അവസാന താമസസ്ഥലം.
രചന : അനിൽ മാത്യു ✍ ആത്മാവിന്റെ അവസാന താമസസ്ഥലംഇവിടെ, മൌനത്തിന്റെ ഏറ്റവുംകനലുള്ള മറുവശത്ത്,ഒരു വീടാണുണ്ടായിരുന്നത്.ചില്ലിൽ പതിയുന്ന പാടുകൾ.കൈവിരലുകൾകവിള് തിരഞ്ഞ ഓർമ്മകൾ.പക്ഷേ ഇന്ന്,അവിടെയൊരുശവകുടീരമായിരിക്കുന്നു.ജീവിതത്തിന്റെ ഓരോഅസംബന്ധ വാക്യവുംചതഞ്ഞു കിടക്കുന്നഭാഷാനഷ്ട മുറി.ചില്ലുകൾക്കപ്പുറം നിന്ന്നോക്കുന്ന ഒരു മരിച്ചവന്റെകണ്ണുകൾ പോലെ,ഒരു കട്ടിലിന്റെ നടുവിൽഉറങ്ങാൻതയ്യാറാക്കപ്പെട്ട കാഴ്ചകളിൽ…അവനിനി കണ്ണുകൾതുറക്കില്ല,പക്ഷേ കടന്നുപോകുന്നഓരോരുത്തന്റെയുംമനസിൽ…
പ്രണയം
രചന : സുസ്മേഷ് പാലമറ്റം ✍ നിൻ മിഴികളിൽ വിരിയുന്നപ്രണയത്തിൻ പുഷ്പങ്ങൾഒരുമാത്ര ദർശിക്കാൻഞാൻ വരുന്നു.ഒരു നേർത്ത തെന്നലായ്തഴുകി തലോടി ഞാൻനീ പോലുമറിയാതെമടങ്ങും നേരം.ആരോരുമറിയാതെനിൻ മിഴിപ്പൂക്കളിൽഒരു മൃദു ചുംബനം നൽകിയപ്പോൾ.തരളിതയായിന്നു നിൽക്കവേ നീയൊരുനറുമലരായിന്നു മാറിയപ്പോൾ.നിൻ സ്നേഹ മലരിലെമധു നുകരാനിന്ന്ശലഭമായ് ഞാനൊന്നു മാറിയപ്പോൾ.പുതുമലർ തന്നിലെ…
കവിതയിന്ന്
രചന : സുരേഷ് പൊൻകുന്നം ✍ കവിത നിൻ കയ്യിൽ നിന്നുംവഴുതി മാറുന്നു,അത് നീ അറിയുന്നില്ലാ…നീ,നിന്റെ ചിറകിൽഒളിപ്പിച്ച് വെച്ച കവിതകവനഭാരം കുടഞ്ഞെറിഞ്ഞ്ഒരു നവോഢയെപ്പോൽകുളിച്ച്,വളിച്ച കുറി തൊടാതെഇതാ…ദീപസ്തംഭം മഹാശ്ചര്യംഎന്ന് ചൊല്ലാതെഉയർത്തെഴുന്നേൽക്കുന്നു,നീ വൃത്തവുംഅലങ്കാരവും അലങ്കാരശാസ്ത്രവുംകൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ചകവിതഒരു നവവേശ്യയെപ്പോൽജനങ്ങൾക്കായ് തെരുവിലാണിന്ന്കവിതയുടെ കൂത്ത്കൂത്തമ്പലത്തിലല്ല,തെരുവിൽ, ജനങ്ങളോടൊപ്പം.
ലളിത ഗാനം !
രചന : ബാബു വിശ്വൻ✍ പനിനീർ മണം പോലെ പൂക്കും പെണ്ണെപാതിരതിങ്കളുദിച്ച രാവിൽ നീയാരെപൂ മുഖമടയ്ക്കാതെ ജാലകവാതിലിൽപാതിര സ്വപ്നങ്ങൾ പകൽ പോലെ തെളിഞ്ഞിരിപ്പാണോപാതിര പൂക്കൾ പാതി മിഴികളുണർത്തിയ നേരംപതിവായ് നിന്നോടു കാതിലടക്കം പറഞ്ഞു പറഞ്ഞു നിന്നെപതിയെ പതിയെ പുഞ്ചിരിച്ച നേരം നീലാകാശവുംപകൽ…
ഒറ്റയായവൾ
രചന : ബിന്ദു അരുവിപ്പുറം✍️ കദനത്തിൻ തരുശാഖയിലായ്ചിറകറ്റൊരു ശലഭമിഴഞ്ഞേ..ഇടനെഞ്ചത്തെരിയും കനലിൽനിറമില്ലാക്കനവുകളാണേ.. ഒറ്റപ്പെട്ടവളവുളുടെയുള്ളിൽഏകാന്തതയുടെ വന്യതയുണ്ടേ.ജ്വാലകളായ് പടരും വഹ്നിയിൽപ്രാണന്റെ പിടച്ചിലുമുണ്ടേ. കരിയും നെടുചില്ലകളാകെനെടുവീർപ്പിന്നലകളുമുണ്ടേ.ചിരി മൂടിയ മൗനത്തിൽകുപ്പിച്ചിൽവളകളുമുണ്ടേ. ചിറകെട്ടിയ കൂടാരത്തിൽതുടലിൻ്റെ കിലുക്കവുമുണ്ടേ.ഇടനെഞ്ചത്താളറിയാതെതീയമ്പുകൾ കൊള്ളുന്നുണ്ടേ. ഹൃദയത്തിൻ കല്പടവുകളിൽസന്താപപ്പെരുമഴയുണ്ടേ.വഞ്ചനയുടെ നിഴലാട്ടത്തിൽമരണത്തിൻ മണമതുമുണ്ടേ. ചിത പേറും ചിന്തയിലാകെതെയ്യങ്ങൾ തുള്ളുന്നുണ്ടേ.കരളെങ്ങും കുറുകിയ…
വിഷകന്യക
രചന : എസ് .ജെ സംഗീത ✍️ കന്യ, നിത്യവും നിതാന്തമാംപുറംതേടലിൽ മുഴുകിയവൾഅകക്കാമ്പ് മുറിഞ്ഞിറ്റുവീഴുന്ന മാംസപിണ്ഡ-ങ്ങളിലിനിയില്ല ചുടു –ചോരയാം ജീവബിംബംപുലരെ ,കണ്ടൊരുപൈതലിൻ കണ്ണിൽനിന്നുമവൾ നിർമ്മല –ചൈതന്യം മൊത്തികുടിക്കുവാൻ കൊതിച്ചുചിരന്തനമാം ശൈത്യ –ദേഹത്തിന്നടഞ്ഞകൺകോണിൽ നി –ന്നൊരു കുളിർകണ-മുരുണ്ടു വീണുഅതായിരുന്നവൾവിഹ്വലശാഖിയിൻ ശാഖയിൽഒരു കുഞ്ഞു മരപ്പൊത്ത്അതവളായിരുന്നുനദിയിലെ…
സിന്ദൂരം
രചന : അനൂബ് ഉണ്ണിത്താൻ ✍ ആര്യപുത്രൻ അഗ്നിസാക്ഷിയായ്അണിവിരലാൽത്തൊട്ടസീമന്തരേഖയിലെചുവപ്പാർന്ന സിന്ദൂരമാചുടുനിണത്താൽത്തന്നെമാഞ്ഞുവല്ലോഭാരതസോദരി,മകളേ പകരമേകുവാനാകില്ലയീയൂഴിയിൽ പകരം പകയായ്ജ്വലിക്കുന്നു ഭാരതാംബഅണിനിരക്കുന്നു ധീരയോദ്ധാക്കൾഅതിർത്തിയിൽ നമുക്കായ്അവിടെയും വീരമൃത്യുവരിച്ചു മറ്റൊരുപൂവിനും പതിനാശംഅവിടെയും മായുന്നുവല്ലോപൊൻനിടിലത്തിൽ ചെങ്കുങ്കുമനിണവിരിപ്പിനാൽജീവിതത്തിൻ നൽച്ചൂടിനാൽ നിന്നതാതനിച്ചാക്കി കാലം, നിനക്കായും നമുക്കായുംപോർക്കളത്തിലടരാടവേഅവിടെയും തനിച്ചാക്കി കാലംനഷ്ടം നഷ്ടമല്ലോ ജീവിതാഗ്നി തരണം ചെയ്യുവാൻവിജയിച്ചിടാം…
മങ്ങിത്തുടങ്ങിയ മഴവില്ലുകൾ.
രചന : ജയരാജ് പുതുമഠം.✍️ പുലരിയിൽ പൊൻവെളിച്ചംതൂകിനിൽക്കുമെൻനിത്യദിവ്യതാരകേ…വസന്തോത്സവങ്ങൾകൊഴിഞ്ഞുവീണഈ പാഴ്മരച്ചുവട്ടിൽസൌന്ദര്യശിലകളിൽത്തീർത്തപുതിയ ചിദാകാശങ്ങളുമായ്നീയെന്തിന് വന്നു വീണ്ടുംപ്രണയമരണത്തിനപ്പുറത്തെപുകപടലങ്ങൾ പടർന്നമേഘവനത്തിൽകരിഞ്ഞ ഊഞ്ഞാലിലാടിമങ്ങിയ മഴവില്ലുകളിൽ ചാരിഞാനൊന്ന് മയങ്ങട്ടെ.