🙏മഹാശിവരാത്രി 🙏
രചന : പട്ടം ശ്രീദേവി നായർ ✍ ആദി രൂപ ശങ്കരം..മഹാശക്തി ശങ്കരംശങ്കരസ്വരൂപനേ….ആദി ശങ്കരപ്രഭോ….ശിവ സ്വരൂപ ശങ്കരം..ഭയങ്കരം കൃപാകരം..ഭയാകരം ദയാ കരം..ക്ഷമാകരം ശ്രീകരം….ആദിരൂപം അന്തരൂപംചിന്തകൾക്കതീതരൂപംആദിശക്തിദേവനേ..ശിവസ്വരൂപ ശംഭുവേ..അന്തകാലമന്തരംഗേഅത്തലില്ലാതാക്കവേണം.അന്തരാത്മാവന്നതിൽഭവത്സ്വരൂപ ചിന്ത വേണം…..കാശിനാഥ ദേവനേ…ഭൂതനാഥ ദേവനേ….കാത്തരുളീടണേ…ശ്രീശിവസ്വരൂപമേ….പാർവ്വതീ വല്ലഭാ,സർപ്പഭൂഷണ പ്രഭോ…നന്ദിദേവ, നായകാ…സമസ്തപാപനാശകാ.ശ്രീഗണപതി പിതാ..ത്രിലോകദേവനാഥാനീശ്രീമുരുക താതനേ…ദേവ നീ മഹേശ്വരാ…..ശിവ,ശിവ,ശിവ,ശിവ,ശിവ,ശിവസ്വരൂപമേശിവ…
