കാൺമാനില്ല
രചന : പ്രസീദ . എം.എൻ. ദേവു ✍️ ഓലക്കുടയുടെകാലിൽ പിടിച്ചൊരാൾഉമ്മറത്തേറി വന്നുമുത്തശ്ശനല്ലെഎന്നു ചോദിക്കുമ്പോൾമുറ്റം മറഞ്ഞു പോയി,കോലായവക്കിൻ്റെചാരെയിരുന്നൊരാൾചമ്രം പടിഞ്ഞിരുന്നുമുത്തശ്ശിയെന്നു ഞാൻനീട്ടി വിളിക്കവെവീടും നടന്നു പോയി,പാടവരമ്പിൻ്റെനെഞ്ചിലിരുന്നൊരാൾഓടിക്കിതച്ചു നിന്നുഅച്ഛേയെന്നു ഞാൻകൈകാട്ടി പായവെവയലും മരിച്ചു പോയി,അടുക്കളത്തിട്ടിൻ്റെമടിയിലുന്നൊരാൾപുകഞ്ഞു ചിരിച്ചിരുന്നുഅമ്മേയെന്നു ഞാൻകെട്ടിപ്പിടിക്കവെഅടുപ്പും തകർന്നു പോയി,കുഞ്ഞിപ്പെരയ്ക്കുഓലമെടയുന്നകൂട്ടരെ കണ്ടതില്ല,കുഞ്ഞനുറുമ്പുകൾകടിച്ചു മുറിക്കുന്നമണ്ണപ്പവും പോയ്മറഞ്ഞു.മാങ്കനി…
മനുഷ്യൻ
രചന : മോഹനൻ താഴത്തേതിൽ ✍️ മനുഷ്യനിതെന്തു പറ്റി? കഷ്ടംമനുഷ്യത്വം കൂപ്പുകുത്തിമനസ്സിൽ വിഷം നിറച്ചു, മെല്ലെമയങ്ങുന്ന ജീവിയായി !മന്ദസ്മിതം കാടുകയറി ,ഇന്ന്മാനവൻ മൗനിയായിമനസ്സിന്നു തടവിലായി, സർവ്വംമടിക്കാതെ തകർക്കയായിമനുഷ്യനെ ചതിക്കയായി, മനുഷ്യൻമനുഷ്യന്റെ ശത്രുവായിമതിമറന്നു നൃത്തമാടി, സ്വയംമരണത്തിന്നടിമയായിമനുഷ്യന്റെ ശത്രുവായി, മനുഷ്യൻമറന്നു പോയ് സനാതന ധർമ്മംമലയെ…
റിവാൾഡോ നീ മേഘരൂപൻ
രചന : രമേഷ് എരണേഴുത്ത് ✍️ ഇതൾ പൊഴിഞ്ഞ ഒരു പൂ പോലെനീ കൊഴിഞ്ഞു വീണെങ്കിലുംഎന്നിലെന്നും പ്രണയമായി നിറയുന്നുമേഘരൂപാ നിന്നിലെ കളഭ കാന്തികാനന കൂരിരുൾ പച്ച പുതപ്പിനുള്ളിലായികാലം തീർത്ത കരിംപാറ കണക്കെ ഇന്നും നീമനസ്സിൽ നിറഞ്ഞു നിൽപ്പൂനിൻ ശിരസ്സിൽ വിടരും മദഗന്ധപ്പൂക്കളിൽഒഴുകും…
വാക്കേറ്…..
രചന : ബിന്ദു കുറ്റിപ്പാല ✍️ വാക്ക്……പൊട്ടിയ ചില്ലു കഷ്ണങ്ങളേക്കാൾ മൂർച്ചയേറിയത് ……വാക്കേറിനാൽഹൃദയം കീറി മുറിഞ്ഞ്രക്തം വാർന്നു മരിച്ചവർസൗമ്യമായ് പിന്നെയുംപ്രതിവചിച്ചത്രേ…..സാരമില്ലഅറിവില്ലാഞ്ഞല്ലേ……വാക്കേറിനാൽമുറിവേറ്റ മറ്റുചിലർഅകത്തളങ്ങളിൽമൗനം കൊണ്ട്വൻമതിൽ തീർത്തു…..അവർക്കായിഅടുക്കളപ്പാത്രങ്ങൾ കലമ്പിവാതിലുകൾ ഞെട്ടി…..തെരുവോരങ്ങളിൽവെളിവുകെട്ട വാക്കുകൾലക്കില്ലാതെ വഴുതിവീണു…..മറ്റു ചിലരെപ്പോലെ ഞാനുംഅവയിൽ ചവിട്ടാതെചെളി പുരളാതെചവിട്ടടിമാറ്റി പുതുവഴി തിരഞ്ഞു …..സ്വയം നഷ്ടപ്പെട്ട…
സമാധാനം**
രചന : ശിഹാബുദ്ദീൻ കേരളപുരം ✍️ ഭൂമിതൻ നെഞ്ചിൽരക്തം ചൊരിയുന്നുഭൂമിയിൽ നിന്ന് രക്ഷപ്പെടുന്നുഏതെങ്കിലും രൂപമില്ലാ സ്വരൂപത്തെകൈയേന്തി പ്രാർത്ഥിക്കുന്നുശുദ്ധമായെന്ന് നടിച്ചു ഗമനംമാനവമാനസ്സങ്ങളേറെയും.ആ കരുംപാടുകൾമനസ്സിൽ നിന്ന് മറയുമോ?മനം സ്വയം സമാധാനിക്കുന്നോപാവം മനുപുത്രൻപാവം ആദാമിൻ പുത്രൻപാവമാം നവപുത്രന്മാരും…ചിന്തിക്കുന്നതിന്മുമ്പ് ചിന്തിക്കുകമനമേ നീ …മനസ്സമാധാനംഐക്യത്തിന്റെ –താക്കോൽകിണുങ്ങുംമുത്തുമണികൾ.ഒലിവ് ഓയിൽ വിളക്കുകൾസ്നേഹ…
എന്നെ മരണംമണക്കുന്നു
രചന : ദിവ്യ ജാനകി ✍️ എന്നെ മരണംമണക്കുന്നുഎന്നെ നാഗഗന്ധിമണക്കുന്നുഎന്നെ പൂത്തപാലമണക്കുന്നുമഴ മണക്കുന്നുഎന്നെ മരണംമണക്കുന്നു……..എന്നെ മരവിച്ചകൈകൾ തൊടുന്നുഎന്റെ ജാലകംകറുപ്പ് കീറുന്നുഎന്റെ കിളികൾപിടഞ്ഞു പാടുന്നുഎന്റെ ശബ്ദംഉടഞ്ഞു വീഴുന്നുഎന്റെ മച്ചകത്തിരുളിൻനിഴലുകൾ പയ്യെ വന്നുചേക്കേറി നിൽക്കുന്നുഎന്നെ മരണം മണക്കുന്നു……..പൂത്ത നെൽക്കതിർപാടത്തിനപ്പുറംകോതാമൂരികൾഉറഞ്ഞു തുള്ളുന്നുനെഞ്ചകംപൊട്ടുമുച്ചത്തിലാരോവിറകു കീറിഅടുക്കി വെക്കുന്നുഎന്റെ കണ്ണിൽഇരുട്ടു…
ഭക്ഷണത്തിലെ കൊലയാളികളായ ബാക്റ്റീരിയകൾ? രുചിക്കപ്പുറത്തെ ജീവൻ്റെ സുരക്ഷ.
രചന : വലിയശാല രാജു ✍️ ആഹാരം അമൃതാണ് എന്ന് വിശ്വസിക്കുന്ന മലയാളിക്ക്, അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഭക്ഷ്യവിഷബാധ മരണങ്ങൾ വലിയൊരു ഞെട്ടലാണ് നൽകുന്നത്. കൊല്ലത്ത് രണ്ട് ജീവനുകൾ പൊലിഞ്ഞ വാർത്ത കേവലം ഒരു അപകടമായല്ല, മറിച്ച് നമ്മുടെ ഭക്ഷണ സംസ്‌കാരത്തിൽ…
ആളുകൾ ഇത്ര വിചിത്രരായിരിക്കുന്നത് എന്തുകൊണ്ട്?
രചന : ജോർജ് കക്കാട്ട് ✍️ ദൈനംദിന ജീവിതത്തിൽ, ആകാശത്തെക്കുള്ള വഴിയിൽഅവർ തിടുക്കം കൂട്ടുന്നു, ഇനി മുകളിലേക്ക് നോക്കുന്നില്ലഓരോരുത്തരും സ്വന്തം നുകം ചുമക്കുന്നുവാക്കുകൾ പലപ്പോഴും വളരെ കഠിനമായി തോന്നുന്നുആത്മാവ് തണുത്തുറഞ്ഞതുപോലെതിക്കിലും തിരക്കിലും ഒരാൾ അർത്ഥം തിരയുന്നുഇരുണ്ട ആകാശത്ത് വേഗത്തിൽ വഴിതെറ്റുന്നുഒരു പുഞ്ചിരി…
സ്വർണ്ണം സ്വർണ്ണമായി തെളിയുമ്പോൾ
രചന : കവിത രാമൻ ✍️ ഭൂമിയിൽ തന്നെ പാചന പ്രക്രിയ പൂർണ്ണമായി സ്വർണ്ണം സ്വർണ്ണമായി തെളിയുമ്പോൾ അത് എന്തെല്ലാം യുദ്ധങ്ങൾക്കും പിടിച്ചു പറിക്കും കൊലപാതകത്തിനും കാരണമാകുന്നു.ലോകസമാധാനത്തെ താറുമാറാക്കി യുദ്ധങ്ങളും ഉപജാപങ്ങളും നിയന്ത്രിക്കുന്ന സ്വർണ്ണം ചില്ലറക്കാരിയല്ല. സ്വർണ്ണം മാത്രമാണോ ചില്ലറയല്ലാത്ത കാര്യങ്ങൾ…
മാധ്യമം
രചന : കെ.ആര്‍.സുരേന്ദ്രന്‍ ✍️ കിനാവിന്റെ പൂന്തോട്ടത്തിൽനിലാവായി ചില കാലങ്ങളിൽനീ വിരുന്ന് വരാറുണ്ട്.ആലിംഗനങ്ങളിൽ ബന്ധിതരായിനാമിരുവരും,ഒരിക്കൽ പറയാൻ മടിച്ചമൗനാനുരാഗങ്ങളെക്കുറിച്ച്വാചാലരാകാറുണ്ട്.കിനാവിന്റെ പൂന്തോട്ടത്തിലെപനിനീർപ്പൂക്കളിലൊരെണ്ണംനീ എനിക്ക് നേരെ നീട്ടാറുണ്ട്.കിനാവിന്റെ പൂന്തോട്ടത്തിൽനീ മഴയായ്, മിന്നലായ്,മുഴക്കങ്ങളായി എന്നിലണയാറുണ്ട്.കോരിച്ചൊരിയുന്ന മഴയിൽ,മിന്നലിൽ, മുഴക്കങ്ങളിൽ,നാമിരുവരും ആലിംഗനബദ്ധരാകുന്നഅസുലഭ നിമിഷങ്ങളുണ്ട്.മൃദു മന്ദഹാസത്തോടെ,വിടര്‍ന്ന കണ്ണുകളോടെഒരിക്കൽ പറയാൻ മടിച്ചവാചാലതകളുടെ കുത്തിയൊഴുക്കിൽനാം…
