സൂദ്രയെന്നു വിളിക്കുന്ന സുഭദ്ര,

രചന : രാജേശ്വരി ടി കെ ✍️ വെറും പാവമായിരുന്നവൾ.ഓറഞ്ചു സിന്ദൂരം നെറ്റിമുതൽ നെറുകവരെ ചാർത്തി,കൈനിറയെ ചുവന്ന കുപ്പിവളകളണിഞ്ഞുകാലിൽ നിറയെ മുത്തുകളുള്ള കൊലുസണിഞ്ഞു,കാൽവിരലുകളിൽ മിഞ്ചിയണിഞ്ഞു,സാരിയുടെ മുന്താണി കൊണ്ടു തലവഴി മൂടി,വാതിൽപടിക്കപ്പുറം മറഞ്ഞെ നിന്നവൾ.ലോകം ഭർത്താവിലും ആണ്ടു തോറും പെറ്റിട്ട നാലു മക്കളിലും…

അന്നൊരുനാൾ

രചന : അൻസൽന ഐഷ ✍️ അന്നൊരുനാൾഓർമ്മകളുടെവേലിപ്പടർപ്പിൽനിന്ന്ഒരു ചില്ലൾ യൊടിഞ്ഞുവീണതുംഉറങ്ങാതെയിരുന്നഅവളിലെ പരിഭവംവാക്കുകളായ്പുറത്തേക്കൊഴുകി.കുന്നിക്കുരുപോലെആമാടപ്പെട്ടിയിൽആരുംകാണാതെയൊളിപ്പിച്ചപരിദേവനങ്ങൾഇടറിയൊഴുകിപ്പരന്നപ്പോൾചഞ്ചലഹൃദയം വീണ്ടുംനൊന്തുതുടങ്ങി.അവളുടെ നോവാഴങ്ങളിൽപടർന്നുപന്തലിച്ച്,ചിതലരിച്ച ചിന്തകളെഒരു തൂവൽക്കൊണ്ട്തഴുകിക്കളയാൻവിരലുകൾക്ക് വിറയൽബാധിച്ച ഒരുവന്കഴിഞ്ഞതില്ല.തട്ടിയും മുട്ടിയുംതടസ്സങ്ങൾ തീർത്തുംഒഴുകിനീങ്ങുന്നനിഴൽച്ചിത്രങ്ങൾകടലാഴങ്ങളിലൊളിപ്പിക്കാൻതത്രപ്പെടുകയാണ്ധ്യാനത്തിലെന്നോണംഅവളിലെ വിചാരങ്ങൾ.കടലലപോലെഇടറിത്തെറിക്കുന്നമിഴികളിലെപ്പതർച്ചഅഗാധമായ ആഴിപോലെനിഗൂഢമായി തോന്നുന്നത്ചിപ്പിക്കുള്ളിലെനിധിയെന്നു കരുതിയിട്ടോ ?✍🏻

വിലാസമില്ലാത്തവൻ

രചന : റഹീസ് മുണ്ടക്കര ✍️ ഓർമ്മകൾപടിയിറങ്ങിപ്പോയൊരു വീടിന്റെ-ശൂന്യമാം തളത്തിൽഞാൻ തനിച്ചായി.ചിരിയുടെ മഞ്ഞുതുള്ളിയുംകരച്ചിലിൻ കനലുംപൂട്ടിവെച്ച താക്കോൽക്കൂട്ടം-കാലമെന്നോ ഏതോ കള്ളൻ കവർന്നിരിക്കുന്നു!​ചങ്ങലകളാൽബന്ധിക്കാത്തവനെ,ബോധത്തിന്റെവേലിക്കെട്ടുകൾ ചാടിയവനെ,ലോകം ‘ഭ്രാന്തനെന്ന്’ മുദ്രകുത്തി.വിവേകത്തിന്റെ ഉടയാടകൾ അഴിഞ്ഞുവീണപ്പോൾ-അവശേഷിക്കുന്നത്നഗ്നമായ സത്യത്തിന്റെഉടൽ മാത്രം!​നിങ്ങളുടെ വെടിപ്പുള്ളബോധത്തിന്റെ കവലയിൽഞാനൊരു ചാവുക്കല്ലായികിടക്കട്ടെ..തിരക്കുകൾക്കിടയിൽനിങ്ങൾ തട്ടി വീഴുമ്പോൾ-രക്തം പൊടിയുന്നമുറിവിലൂടെയെങ്കിലും,മറന്നുപോയ എന്നെനിങ്ങളൊന്നോർക്കാൻ..!

ധാർമ്മിക പരാജയം

രചന : ജോർജ് കക്കാട്ട് ✍️ 90 ഡിഗ്രിയിൽ ഭാഷ കഴുകൽനാമകരണത്തിന്റെ യുഗത്തിലാണ് നമ്മൾ ജീവിക്കുന്നത്പ്രബുദ്ധതയുടെ യുഗമല്ലപേരുമാറ്റലിന്റെ യുഗമാണ്ഉയർന്ന താപനിലയിലാണ് നമ്മൾ വാക്കുകൾ കഴുകുന്നത്അതിനാൽ നമ്മുടെ കൈകളിലെ കറകൾ കാണേണ്ടതില്ല അങ്ങനെ പറയരുത്വ്യത്യസ്തമായി എഴുതുകഅപ്പോൾ കുഴപ്പമില്ല വംശീയത റദ്ദാക്കിDHL തിരഞ്ഞെടുത്തത്കഴിഞ്ഞ നൂറ്റാണ്ടിലേക്ക്…

വയർലെസ്സ് വൈദ്യുതി: ശാസ്ത്ര മേഖലയിലെ പുതിയ വിപ്ലവം.

രചന : വലിയശാല രാജു ✍️ നമ്മുടെ വീട്ടിലെ ഇലക്ട്രിക് വയറുകളും തെരുവുകളിലെ പോസ്റ്റുകളും അപ്രത്യക്ഷമായാൽ എങ്ങനെയുണ്ടാകും? വൈഫൈ (Wi-Fi) വഴി ഇന്റർനെറ്റ് ലഭിക്കുന്നതുപോലെ വായുവിലൂടെ വൈദ്യുതിയും ലഭ്യമാകുന്ന ഒരു കാലത്തെക്കുറിച്ചാണ് ശാസ്ത്രലോകം ഇപ്പോൾ സംസാരിക്കുന്നത്. സ്വിറ്റ്‌സർലൻഡിൽ കഴിഞ്ഞ ദിവസം നടന്ന…

ഊഷ്മളാനന്ദമാം ഗ്രാമവിദ്യാലയം

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഊടു വഴിയിലൂടോടിയെത്തീടുവാൻഊണുകാലത്തും തിരിച്ചോടിയെത്തുവാൻഊരകാനന്ദമാം ഗ്രാമവിദ്യാലയംഊനാതിരേകമില്ലാതേകി പിൻബലം. ഊർമിളാപതി, പണ്ടു ലക്ഷ്മണ രേഖയാൽഊരുവിലക്കുപോൽ കല്പിച്ച കഥകൾതൻഊനതരംഗിണീ വൃത്താർദ്ര കവിതകൾഊർജമധുരമായ് പകർന്നേകി ഗുരുവരർ. ഊഞ്ഞാലുപോലന്നുമാസ്വദിച്ചാ, ദിനംഊർന്നുവീണില്ല ,പി-ന്നാദിത്യനായ് മനംഊറ്റമേകുന്നതാണന്നാർദ്ര ഗ്രാമ്യകം;ഊഹിച്ചിടുന്നില്ലെ,യാ വർണ്ണ ബാല്യകം? ഊഷ്മളമായാ സ്വദിച്ചുപരി,യർഹമാംഊഷ്മകംപോൽ…

നാടൻ പാട്ട്…

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ (ഒരു പ്രണയപ്പാട്ട്….. പാടൂ……)എന്തിന്നു നീ വന്നൂ പ്രണയിക്കാനോ പെണ്ണേഇല്ലില്ലാ ഞാനില്ലാ പ്രണയിക്കാൻ പെണ്ണേഎന്തിന്നു നിൻകണ്ണിൽ പ്രണയപ്പൂ പൂത്തൂഇല്ലില്ല പ്രണയിക്കാൻ ഞാനില്ല പെണ്ണേ…. പ്രണയം ഒരു പുകിലാണേ ഞാനില്ലാ പെണ്ണേപ്രണയത്തിന് കണ്ണില്ലാ കാതില്ലാ പെണ്ണേ….ഒരുനേരം വേണ്ടെന്ന്…

കളിപ്പാട്ടം

രചന : ദിവാകരൻ പി.കെ. പൊന്മേരി ✍️ ​തിരക്കേറിയ പട്ടണത്തിൽ വച്ചായിരുന്നു അവർ കണ്ടുമുട്ടിയത്—വിവേകും നിത്യയും. ‘വിവേക്’ എന്നത് നിത്യ അവന് നൽകിയ പേരാണ്. നിത്യ പലതവണ അവന്റെ നാടും പേരും ജാതിയും മതവുമൊക്കെ ചോദിച്ചിരുന്നു. അപ്പോഴൊക്കെ ഒഴിഞ്ഞുമാറലാണ് അവന്റെ പതിവ്.…

അതിരുകൾ

രചന : കെ.ആർ.സുരേന്ദ്രൻ ✍️ ഓരോ നഗരവുംഓരോ ഗ്രാമമായിരുന്നെങ്കിൽസാവധാനംഉണർന്നെണീറ്റാൽ മതിയായിരുന്നു.ഓരോ നഗരവുംഓരോ ഗ്രാമമായിരുന്നെങ്കിൽദിനചര്യകളുടെ വാതിൽസാവധാനംതുറന്നകത്ത് കടന്നാൽമതിയായിരുന്നു.കിഴക്കേ ദിക്കിലെഅംശുമാന്റെഒരായിരം കൈകൾ നീട്ടിയുള്ളആലിംഗനങ്ങൾക്ക്നിന്ന് കൊടുക്കാമായിരുന്നു.കണ്ടൽക്കാടുകൾകവചം തീർത്ത പുഴയിലോ,കൈതക്കാടുകൾ അരഞ്ഞാണം തീർത്തതോടുകളിലോ,ആകാശം നോക്കുന്ന സ്ഫടികജലാശയങ്ങളിലോനീന്തിത്തുടിക്കാമായിരുന്നു,മുങ്ങി നിവരാമായിരുന്നു.ഓരോ നഗരത്തിലേയും പോലെനിമിഷങ്ങൾ കൊണ്ട്ഷവർ ബാത്തോ,റെയിൽവേ സ്റ്റേഷനിലെനിറഞ്ഞ് കവിയാൻ വെമ്പുന്നറിസർവോയറോ,കമ്പാർട്ട്‌മെന്റിന്റെഉരുണ്ട…

ഭൂമിയുടെ രൗദ്രസ്മരണം

രചന : യുനാസ് മണത്തല ✍️ അടിത്തട്ടിലെ അനന്താന്ധകാരത്തിൽആദിമ നിശ്വാസങ്ങൾ അടങ്ങിയിരുന്നുഅവയെ ആരോ ഉണർത്തിഇരുമ്പിന്റെ നാവുകൊണ്ട്വേരുകളുടെ നിശ്ശബ്ദസംഘംവിറച്ചുണർന്നുശിലകൾക്കുള്ളിലെ ശതാബ്ദങ്ങൾചിതറിപ്പോയ ശബ്ദങ്ങളായിമേഘങ്ങളെ താങ്ങിയ മലകൾമനുഷ്യന്റെ അളവുകോലിൽ ചുരുങ്ങിനദികൾക്ക് ശിരകളുണ്ടെന്ന്ആരും ഓർമ്മിച്ചില്ലമണ്ണിന്റെ ജഠരത്തിൽഅഗ്നി കിടന്നുറങ്ങുമ്പോൾഅതിന്റെ സ്വപ്നങ്ങൾ പോലുംഖനനയന്ത്രങ്ങളുടെ കരളിൽ കുടുങ്ങിസന്തുലിതത്തിന്റെ സൂക്ഷ്മരേഖഅദൃശ്യമായ ഒരു വേദപാഠംപോലെഅവഗണിക്കപ്പെട്ടപ്പോൾപ്രകൃതി…