ജെമിനി പെണ്ണുങ്ങൾ ❤️
രചന : പൂജ. ഹരി കാട്ടകാമ്പാൽ ✍ അവൾ കണ്ണാടിയിൽ നോക്കി..കരി നിഴൽ വീണ കണ്ണുകൾ,ശോകം തൂവിയ കവിളുകൾപാറിപറന്ന മുടിയിഴകളിൽവെള്ളിയിഴകളുടെ കൈയൊപ്പ്..എന്നോ അണഞ്ഞ വിളക്ക്,തേച്ചു മിനുക്കിയാൽ തിളങ്ങും..ഒരു ചിരിയുടെ തിരിയിട്ടാൽഅവളൊരു മിന്നാമിനുങ്ങല്ലേ..നേരമില്ലല്ലോ അണിഞൊരുങ്ങാൻമോഹമേറെയുണ്ടെന്നാലും..ജെമിനിയുടെ കാതിലൊന്നു പറഞ്ഞാലോമനസ്സു കൊതിച്ച സുന്ദരിയാവാം..ചുവന്നൊരു പുടവ വേണം,അതിനൊത്ത…
നിർഗ്ഗളം
രചന : പ്രസീദ.എം.എൻ. ദേവു ✍ തടയാനാവില്ല,,പാലു ചുരത്തുന്ന ..മുലക്കണ്ണുകളെ,,ചുറ്റി പിടിക്കുന്ന ..ഇലവള്ളികളെ,,കുത്തിയൊലിക്കുന്ന…ജലസ്പർശങ്ങളെ,,,വെള്ളിടി വെട്ടും പെയ്യും മഴയെ,,പൂവിനെ ഉണർത്തുന്ന കാറ്റിനെ,,മലയിടുക്കിന്റെ ഗുഹാതുരതയെ,,ആളി കത്തുന്ന തീയിനെ,,അടയിരിക്കുന്ന അമ്മകിളിയെ,,പെണ്ണിന്റെ വിയർപ്പു ഗന്ധികളെ,,ആണുടലിന്റെ അടക്കി പിടുത്തങ്ങളെ,മണ്ണിലെ വേരിറക്കങ്ങളെ,സൂര്യന്റെ വെളിച്ചത്തെ,,മണൽകാടിന്റെ പൊള്ളിച്ചയെ,,പേറ്റുനോവിന്റെ കുത്തൊഴുക്കിനെ,,തടയാനാവില്ല,,,പെണ്ണിന്നിവളുടെപ്രണയ കടലിനെ,,തടയാനാവില്ലഓർമ്മകളുടെഒറ്റ രാത്രിയുടെസുഖസുഷുപ്തിയെ,,തടയാനാവില്ലവിരൽ മുറിച്ചൊഴുകുന്നകവിതയെ,,അവളുടെ…
പുലർചിന്തകൾ
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ഉദയാസ്തമയങ്ങളൊന്നു വീക്ഷിക്കുക,ഇരുളിൽ പ്രകാശിക്കുമാ, നാളമോർക്കുകനാളെയെന്തന്നറിയാത്തയീ പാരിടംസ്പന്ദിച്ചുണർത്തുന്നതാരെന്നറിയുക. മന്ത്രച്ചരടിനാലല്ല യീ ഭൂതലംബന്ധിച്ചിടുന്നതെന്നറിയുന്ന മർത്യന്റെചിന്തോദയത്തിൽത്തെളിയുന്നു നിത്യവുംബന്ധുരമാം നാമമൊ,ന്നതാണീശ്വരൻ. ഇരുളുമുണർച്ചയും പാരിന്നുയർച്ചയുംവ്യതിരിക്തമായവൻ നിത്യം തിരുത്തുന്നുശക്തിസ്വരൂപനായുദയം പകരുവോൻഅസ്തമനത്താൽ മിഴിയടപ്പിക്കുന്നു നാം, മർത്യജന്മമിതു വിധമാണെന്ന-സത്യം ഗ്രഹിക്കുവാൻ ഹൃത്തിനാലോർക്കണംഉദയാസ്തമയങ്ങൾ പോലല്പ സമയമാ-ണിവിടെയീ…
പാവക്കൂത്ത്
രചന : മംഗളാനന്ദൻ ✍ തിരശ്ശീലതൻ കാണാ-മറയത്തൊരുകോണിൽമരുവും വിരലുകൾതീർത്ത വിസ്മയത്തുമ്പിൽകഥകളാടിത്തീർത്തു-പോരുന്ന തോൽപാവകൾവ്യഥകൾ പരസ്പരംപറയാനാവാത്തവർ.ചത്തപോൽ കിടക്കുന്നപാവകൾ ജീവൻ വെക്കുംഇത്തിരി നേരം പിന്നിൽനൂലുകൾ ചലിക്കുമ്പോൾ.നിയതിയെന്നാണത്രേമർത്ത്യരീ നൂലിന്നറ്റംനിയതം ചലിപ്പിക്കുംകൈകളെ വിളിക്കുന്നു.പഴയ കഥകളാ-ണിപ്പൊഴും പാവക്കൂത്തിൻമിഴിവു കൂട്ടും വിരൽ-ത്തുമ്പുകളൊരുക്കുന്നു.സത്യമെപ്പൊഴും ജയംനേടുന്നു, വിജിഗീഷുമൃത്യുവെപ്പോലും കീഴ-ടക്കുന്നു കഥാന്ത്യത്തിൽ.എങ്കിലും വിരലിൻ്റെനൂൽബന്ധമറ്റീടവേ,സങ്കടത്തോടെ പാവ-ക്കൂട്ടങ്ങൾ വിതുമ്പുന്നു.നിത്യവും…
വാഴ്ക വാഴ്ക
രചന : സി. മുരളീധരൻ ✍ തന തന്തിന തിത്തോം തകൃതോംതകൃതത്തോം തന്തിന തകൃതോംപറച്ചിപെറ്റ കുലങ്ങൾ വാഴ്കപന്ത്രണ്ടും വാഴ്ക വാഴ്കപരശുരാമ ഭഗവാൻ തന്നകേരളം വാഴ്ക വാഴ്ക(തന….) ഓണം തിരുവാതിര പൂരംവേണം വിഷു ഉത്സവ മേളംനവരാത്രിയുമാഘോഷിക്കുംഭുവനത്തിൽ മണ്ണിൻ മക്കൾ (തന….) തെയ്യം തിറ…
ഭൂപടം ശൂന്യം
രചന : ദിനീഷ് വാകയാട് ✍ അത്തം കറുത്താലുമോണംവെളുത്താലുമിക്കുറിയില്ലെനിക്കോണം.ജീവന്റെ സ്പന്ദനമായിരുന്നോരെന്റെയ-ച്ഛന്റെയോർമ്മയാണോണം.ഇക്കുറി അച്ഛനില്ലാതെന്തൊരോണം?പച്ചോല വെട്ടിമടഞ്ഞെടുത്തിട്ടന്നുപൂക്കൊട്ടതീർത്തു തന്നച്ഛൻ!എത്ര മനോഹരമെന്നോ അച്ഛന്റെസ്നേഹം പൊതിഞ്ഞൊരാ കൊട്ട !കാലത്തു നേരത്തേയെഴുന്നേറ്റുടൻഞങ്ങളോടിയന്നു തുമ്പപ്പൂ പറിക്കാൻ,അമ്പലനടയിലേക്കെത്തിയപ്പോൾതുമ്പപ്പൂവെല്ലാമന്നാരോ നുള്ളി!ഏറെ ഖേദത്തോടെ വിങ്ങി,മടങ്ങുമ്പോൾതുമ്പക്കാടു കാട്ടിത്തന്നെന്നച്ചൻ,വടക്കേടത്തു താഴെ തോട്ടിൻവരമ്പത്തുതുമ്പക്കാടു കാട്ടിത്തന്നെന്നച്ചൻ!കല്ലുപ്പു വാങ്ങി, കളറു ചേർത്തുള്ളൊരുപൂക്കളമൊരുക്കിത്തന്നച്ചൻ,ആദ്യമായ് കണ്ടതാണന്നു…
ദീർഘദൂര പ്രയാണങ്ങൾ
രചന : കെ.ആർ.സുരേന്ദ്രൻ ✍ നീണ്ട തീവണ്ടിയാത്രകൾ,ജീവിതം പോലാണെന്നത്ക്ളീഷേയായിക്കഴിഞ്ഞെന്നറിയാം…..ഓരോ തീവണ്ടിയാത്രയിലുംചില സൗഹൃദങ്ങൾ മൊട്ടിടും.ചില കമ്പാർട്ട്മെന്റുകളിൽ പൂവിടുന്നപ്രണയങ്ങളുടെ പൂമരങ്ങളുണ്ട്.പരിചയങ്ങൾ മെല്ലെ മെല്ലെപ്രണയമരങ്ങളാകുന്ന മറ്റാരുമറിയാ ദൃശ്യങ്ങൾ.ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ പൂക്കൾ തുന്നിയപട്ടുതൂവാലകൾ അവർ മാത്രമറിഞ്ഞ് നെയ്തെടുക്കും.പിരിയുമ്പോഴും, ദൂരങ്ങൾ അകറ്റി നിർത്തുമ്പോഴുംഅവർ അടുത്താണ്.ഒടുവിൽ സ്വന്തങ്ങൾക്കിഷ്ടപ്പെട്ടാലും,എതിർപ്പിന്റെ ക്ഷോഭക്കടൽ ഇളകി…
പുതിയ മാതാപിതാക്കളെ!!
രചന : ഷീബ ജോസഫ് ✍ പുതിയ മാതാപിതാക്കളെ!!!!!!!നിങ്ങളൊരിക്കലും നിങ്ങളുടെ കുഞ്ഞുങ്ങളുടെമേൽ പഴയ കാലങ്ങളും അതിൻ്റെ മേൻമകളും, നിങ്ങൾ വളർന്നുവന്ന രീതികളും അടിച്ചേൽപ്പിക്കരുത്…പ്രത്യേകിച്ച് ഈ മൂന്നു കാര്യങ്ങൾ….“മതം, രാഷ്ട്രീയം, കലകൾ”മതങ്ങളും മതഗ്രന്ഥങ്ങളും മനുഷ്യസൃഷ്ടികൾ ആണെന്നും, ദൈവം ഒരിക്കലും ഒരു ആരാധനാലയങ്ങളിലും ചടഞ്ഞിരുന്ന്…
പൊയ്മുഖങ്ങൾ
രചന : ബിസുരേഷ്കുറിച്ചിമുട്ടം✍ അകമേ ദുഃഖം, പുറമേ ചിരി,അറിയാതൊരു പൊയ്മുഖമായി.നടനമല്ലോ, എല്ലാവരുമങ്ങനെയോ,വേണ്ടിവരുമ്പോഴണിയുന്നു പൊയ്മുഖം. സന്തോഷത്തിൻ്റെ നിറമുള്ള പൊയ്മുഖം,സമാധാനത്തിൻ്റെ വെള്ള പൊയ്മുഖം,സ്നേഹത്തിൻ്റെ തുടുത്ത പൊയ്മുഖം,ഇരുട്ടിലെ ഭയത്തിൻ്റെ കറുത്ത പൊയ്മുഖം. കഥകൾക്കു വേണ്ടിയല്ല, ജീവിതംകളിയല്ലല്ലോ, നേരംപോക്കുമല്ല,വേണ്ടി വരും ചിലപ്പോഴെല്ലാം,സത്യം മറയ്ക്കാൻ, മനസ്സു മറയ്ക്കാൻ. ഒരായുസ്സിലെ…