മരംകേറി പെണ്ണ് 💔🔥

രചന : അനു ചന്ദ്ര ✍ മരംകേറി പെണ്ണ് 💔🔥 – റിമ കല്ലിങ്കല്ലിന്റെ ഈ ഫോട്ടോ കണ്ണിലുടക്കിയ നേരത്ത് തന്നെ ഞാനേറ്റവുമാദ്യം ആലോചിച്ചത് ഈ ‘മരംകേറി’ പെൺകുട്ടികളെ കുറിച്ചാണ്. ഓരോ കാലത്തും പലയിടത്തും ഞാനിങ്ങനെ കുറച്ചധികം മരംകേറി പെൺകുട്ടികളെ കണ്ടിട്ടുണ്ട്.…

നിണമണിഞ്ഞോർമ്മകൾ

രചന : ദിവാകരൻ പികെ✍ അരുതരു തിനിയുമെന്നെ,നിണ മണിഞ്ഞോർമ്മകൾ,പൂത്തു നിൽക്കും വഴി കളിൽ,തനിച്ചാക്കി പോകല്ലേ.മറവിയുടെ കരിമ്പടംമൂടി പ്പുതച്ച്ഇരുട്ടിനെ മാറോട് ചേർത്ത് പുണരട്ടെ,വസന്തത്തിന്റെ കാഹളമെൻ,കാതുകൾ ക്കിപ്പോൾ കുളിരേകുന്നില്ലനിറമുള്ളോർമ്മതൻവെള്ളി വെളിച്ചംതിര യടിക്കുമെൻഹൃദയ ഭിത്തിയിൽ.മങ്ങിയൊ രോർമ്മ ചൂ ണ്ട യിൽകുരുങ്ങി,ചോര പൊടിഞ്ഞു പിടയുന്നു.ഈറൻ പൊഴിയുമെൻമിഴികളിലുറ്റു,നോക്കാതെഇത്തിരിനേര മീവഴിയിൽ,ഒറ്റക്കിരുന്ന്,ചിതറുമെൻ…

എന്റെ പെൺമക്കളോട് ….

രചന : പ്രസീദ .എം എൻ . ദേവു✍ കളിക്കോപ്പുകൾഎന്തിനെന്നുണ്ണി,കരുതുക നീയൊരു വെട്ടരിവാൾ ,തല താഴ്ത്തുന്നതെന്തിനാണുണ്ണി നീ,വീശുക നീയൊരു കണ്ണരിവാൾ ,പിഴച്ച ലോകത്ത്ജനിച്ചു പോയി നാം ,നശിച്ച കാമത്തിൻനഗരത്തിൽവളരുന്നു നാം ,നിനക്കു നീയെരക്ഷയെന്നാകുവാൻകണ്ണകി പെണ്ണായ്ഉടുത്തൊരുങ്ങ നീ,കിളുന്തു മേനിയിൽതൊടുന്ന കൈകളെചുരിക വാളിനാൽഅറുത്തു കളയുവാൻഅകമെ…

കൊൽക്കത്തയിലേക്ക്

രചന : സബ്ന നിച്ചു ✍ നാട്ടിൽ ദിവസത്തിലിരുപത്തിനാലു മണിക്കൂറും ഉറങ്ങിയിരുന്നയെന്നെകൊൽക്കത്തയിലേക്ക് ട്രെയിനുകേറ്റി വിട്ട് അവിടെ നിന്ന് പച്ചപിടിച്ചിട്ട് പോന്നാൽ മതീന്ന് ഭീഷണിപ്പെടുത്തിയതച്ഛനാണ്..ഊരേത് മൊഴിയേതെന്നറിയാതെബംഗാളികൾക്കിടയിൽ ചുറ്റി നടന്ന്മുറി ഭാഷപഠിച്ച് അവിടുന്നു കണ്ട മലയാളികാർന്നോരെ കഴുത്തിൽ തൂങ്ങി കിടക്കാനൊരു മുറിയും മെഡിക്കൽ ഷോപ്പിൽ…

കര, കടലിൻ്റെ ഔദാര്യമാണ്.

രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ മറന്നുവെച്ചതെന്തോഎടുക്കാനെന്നപോലെപുറപ്പെട്ടു പോയവർതിരിച്ചെത്തും പോലെകടൽ വരുംസകലതടസ്സങ്ങളും തട്ടിമാറ്റിഇട്ടെറിഞ്ഞു പോയ സ്ഥലങ്ങൾകാണാനോവീണ്ടെടുക്കാനോ വരുംനിറഞ്ഞു ജീവിച്ചതിൻ്റെനനവുണ്ടാവുമിപ്പോഴുംഅന്നേരംകരയുടെ എല്ലാ അവകാശങ്ങളുംറദ്ദ് ചെയ്യപ്പെടും.തിരിച്ചു വരില്ലെന്ന ഉറപ്പിലാണ്കടലിൽ വീട് വെച്ചത്ഉപ്പിലിട്ട് ഉണക്കി വെച്ച ഓർമ്മകൾകടലിനുമുണ്ടാകാംമറ്റൊരവസ്ഥയിൽജീവിച്ചതിൻ്റെ അസ്വസ്ഥതകൾകാണിച്ചു കൊണ്ടിരിക്കുംപൊരുത്തക്കേടുകൾനടപ്പിലും ഇരിപ്പിലുണ്ടാകുംവഴിയറിയാതെയുള്ള നടത്തംദുർവ്യയംധാരാളിത്തംപിന്നെയെല്ലാം ശാന്തമാകുംശീലമാകുംചാപ്പപ്പടിയുടേയുംചാപ്പറമ്പിൻ്റെയുംപേര് മാറ്റിക്കാണുംഇപ്പോൾ കടലിൽ…

മരത്തണലിൽ

രചന : ദിവ്യ സി ആർ ✍ ഓർമ്മകൾ വാഴുന്നൊരാ-മരത്തണലിൽ;ആർദ്രമാമൊരു നോട്ടംതേടിയാണിന്നു ഞാൻവേനലവശേഷിപ്പിച്ചവിയർപ്പുപ്പുതുള്ളികൾനുണയുന്നത്..!അകവും പുറവു-മിരുൾ കൊണ്ടുമൂടിമൗനമുറഞ്ഞവഴിപ്പാതകളിൽ;മഴനാരുകൾ പോലെപെയ്തിറങ്ങുന്നുനോവുകളുടെ നൂലിഴകൾ.!കാലത്തിൻ വേഗക്കണക്കിൽ;മറവികൾക്കു വഴികാട്ടിമുറിവുകളുണങ്ങുമ്പോഴും,വീണ്ടുമുയരുന്ന തീക്കാറ്റിൽഞാനെരിഞ്ഞടങ്ങും മുമ്പേഇത്തിരിനേരമിന്നിരുന്നോട്ടെസ്വച്ഛമാമീ മരത്തണലിൽ..!

ജീവിതക്കടലിലെ അച്ഛൻ

രചന : അഷ്‌റഫ് കാളത്തോട് ✍ കടൽ ഇന്ന് നിലാവുപോലെ ശാന്തമായിരുന്നു,അതിന്റെ തിരമാലകൾ തൊട്ടിലാട്ടുന്ന കുഞ്ഞിനെപ്പോലെ മയങ്ങുന്നു.വഴിയോരത്ത്, പ്രഭാതത്തിന്റെ സ്വർണ്ണവർണ്ണംപട്ടുവസ്ത്രംപോലെ വിരിച്ചുകിടന്ന് വീശിയടിച്ചപ്പോഴാണ് അവൻ തിരികെ വരുന്നത്.കടലിനെ അവന് നന്നായി അറിയാമായിരുന്നു;അതിന്റെ കോപത്തിരകളും, ശാന്തതയും, കുടുംബബന്ധംപോലെ അടുത്തതായിരുന്നു.പക്ഷേ, ഇന്ന് കടലൊന്നും അവന്റെ…

പ്രതികരിച്ചഭയമാകുക*

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ പതിയെ,യീ മഹിത മലയാളവും കദനമാംപതനത്തിലേക്കുപോയ് മറയാതെ കാത്തിടാംപറഞ്ഞുണർത്തേണ്ടതാ,ണിവിടെയും യുവതകൾപതഞ്ഞുപൊങ്ങുന്നൂ; തകർക്കുന്ന ലഹരിയാൽ. പുതിയ ദിശാബോധമേകണം കരളിലായ്പുത്തൻ പ്രതീക്ഷതൻ പ്രഭാതമേകീടണം.പരമ നാശം വിതയ്ക്കുന്നതാണോർക്ക,നാം;പഴയ കാലത്തിന്റെ ചരമ കോളങ്ങളും പ്രിയതര സ്മരണകൾ സാക്ഷാത്കരിക്കുവാൻപ്രയത്നിച്ചുദയമായ് മാറേണ്ട ജീവിതം;പടികടന്നെത്തുന്ന…

നേരം

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍ നേരമേനീയൊരു വിസ്മയംനിത്യമാംമാറ്റത്തിൻ ഓളങ്ങൾ പേറുന്നസാഗരം.ഒഴുകിനീങ്ങും പുഴപോൽ നിൻപ്രയാണം,പിൻവിളിക്കാതെ പോകുന്നു ഓരോനിമിഷവും! ബാല്യത്തിൻ കളിവണ്ടിയായ് നീ പാഞ്ഞു,യൗവ്വനത്തിൻ തീക്ഷ്ണമാം തീച്ചൂളയായി.വാർദ്ധക്യത്തിൽ ശീതളമാം നിഴലുമായ്,എത്തിടും മുന്നിലെന്നും മൗനമായി! പകലിൻ പ്രകാശത്തിൽ നീതളിർത്തു,ഇരുളിലും നിൻനിഴൽ മായാതെനിന്നു.ഓരോ ഉദയവും ഒരു…

ലോക തപാൽ ദിനം

രചന : ജോർജ് കക്കാട്ട് ✍ പോസ്റ്റ്മാൻ വന്നു വീണ്ടും,കത്തുകളുമായി ചിന്നും ചിന്നും.ഓരോ വീട്ടിലും സന്തോഷം,ചിലതിൽ ദുഃഖത്തിൻ മന്ദഹാസം. ചില കത്തുകൾ ദൂരെ നിന്നുവന്നു,പ്രിയപ്പെട്ടവരുടെ ഓർമ്മകൾ തന്നു.ചിലതിൽ ജോലിയുടെ വിശേഷം,ബാക്കിയുള്ളവ ബില്ലിൻ്റെ ഘോഷം. കാത്തിരുന്നു ഞാൻ ഒരു കത്തിനു വേണ്ടി,എൻ്റെ കൂട്ടുകാരൻ്റെ…